കാലിടറി തീകുണ്ഡത്തില്‍ വീണ വെളിച്ചപ്പാടന്‍ മരിച്ചു
Apr 24, 2015, 13:36 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 24/04/2015) ഒറ്റക്കോല മഹോത്സവത്തിനിടെ കാലിടറി തീകുണ്ഡത്തില്‍ വീണ് പൊള്ളലേറ്റ വെളിച്ചപ്പാടന്‍ മരിച്ചു. മാലോം പുഞ്ച ബന്തമലയിലെ കല്ലളന്‍ (65) ആണ് മരിച്ചത്. ഏപ്രില്‍ 11ന് പുലര്‍ച്ചെ 4.30 മണിയോടെയാണ് കല്ലളന് തീക്കുണ്ഡത്തില്‍ വീണ് പൊള്ളലേറ്റത്. ദേഹമാസകലം പൊള്ളലേറ്റ കല്ലളന്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മരണം സംഭവിച്ചത്.
വലിയ പുഞ്ച ആനപ്പൊയില്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍ ഒറ്റക്കോല മഹോത്സവത്തിനിടെ വിഷ്ണുമൂര്‍ത്തിയുടെ അഗ്‌നിപ്രവേശനത്തിന് മുന്നോടിയായി ഒരുക്കിയ മേലേരിയെ വെളിച്ചപ്പാടനായ കല്ലളന്‍ വലംവെക്കുന്നതിനിടെയാണ് തീക്കുണ്ഡത്തിലേക്ക് വീണത്. ഉടന്‍ അടുത്തുള്ള ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
ഇമ്പിച്ചിയാണ് ഭാര്യ. മക്കള്‍: മണി, മോഹനന്‍, രാജു, രതീഷ്,രഘു, ഷിജു, ബാബു, മഞ്ജു, മാധവി. സഹോദരങ്ങള്‍: മുകുന്ദന്‍, പരേതനായ കൊട്ടന്‍, മാധവി, ചിറ്റ, കൊട്ടി. വെള്ളരിക്കുണ്ട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kanhangad, Death, Fire, Injured, Hospital, Obituary, Temple, Kallalan, Man dies after falling on to fire.