വീട് നിര്‍മാണത്തിനിടെ ഷെഡ് തകര്‍ന്നു വീണ് യുവാവ് മരിച്ചു
Dec 30, 2014, 14:12 IST
പരപ്പ: (www.kasargodvartha.com 30.12.2014) വീട് നിര്‍മാണത്തിനിടെ ഷെഡ് തകര്‍ന്നു വീണ് യുവാവ് മരിച്ചു. പരപ്പ എടത്തോട് കണ്ടത്തില്‍ ജിമ്മിച്ചന്‍ എന്ന ജിമ്മി ജേക്കബാ (36) ണ് മരിച്ചത്. ബിരിക്കുളം മേലാഞ്ചേരിയിലാണ് സംഭവം.
നിര്‍മാണത്തിലിരുന്ന ഇരുനില വീടിന്റെ ഷേഡ് വാര്‍ക്കയുടെ തട്ടുപൊളിക്കുന്നതിനിടെ തകര്‍ന്ന് യുവാവ് നിലത്ത് വീഴുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് 5.30 മണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ജേക്കബിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരപ്പ ഇടത്തോട്ടെ ജിജേഷിനു വേണ്ടി പണിയുകയായിരുന്നു വീട്.
നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ജിമ്മിയുടെ മരണത്തോടെ കുടുംബത്തിന്റെ ഏക അത്താണിയെയാണ് നഷ്ടമായത്.
കണ്ടത്തില്‍ ജേക്കബ് - മേരി ദമ്പതികളുടെ മകനാണ്. ഭാര്യ: സിജി. മക്കള്‍: ജയിംസ് (വിദ്യാര്‍ത്ഥി, സെന്റ്‌മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കരിവേടകം), ജോസഫ് (വിദ്യാര്‍ത്ഥി, പരപ്പ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍). സഹോദരങ്ങള്‍: ജയ, പ്രിയ.

Keywords : Parappa, Kanhangad, Kerala, Death, Obituary, Accident, Youth, Jimmi Jacob.