ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലെത്തിയ മരുമകളെ കാണാന്‍ പുറപ്പെട്ട ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു
Apr 11, 2015, 16:37 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11/04/2015) ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലെത്തിയ മരുമകളെ കാണാന്‍ കാഞ്ഞങ്ങാട്ടേക്ക് പുറപ്പെട്ട ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു. കാര്യങ്കോട്ടെ കൊപ്ര വ്യാപാരി എടാഞ്ചേരി കുഞ്ഞിക്കണ്ണന്‍ (65) ആണ് നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ കുഴഞ്ഞ് വീണ് മരിച്ചത്.
ശനിയാഴ്ച രാവിലെയാണ് സംഭവം. മകന്‍ റിജേഷിന്റെ ഭാര്യ റീതുവിനെ കാണാന്‍ രാവിലെ പുതിയകോട്ടയിലേക്ക് പുറപ്പെട്ടതായിരുന്നു കുഞ്ഞിക്കണ്ണന്‍. മാര്‍ക്കറ്റ് ജംഗ്ഷനില്‍ ബസിറങ്ങിയ ഉടനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. ഓടിക്കൂടിയവര്‍ ഉടന്‍ നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ: ലീല. മറ്റു മക്കള്‍: റീന, റീജ. മരുമക്കള്‍: ബിജു കാര്യങ്കോട്, രാജേഷ് മയ്യിച്ച, റീതു.

Keywords : Kanhangad, Death, Obituary, Son, Kunhikkannan, Bus Stand, Man dies after cardiac arrest.