city-gold-ad-for-blogger
Aster MIMS 10/10/2023

പൂവാല സംഘത്തിനെതിരെ പ്രതികരിച്ച യുവാവിന്റെ തല തകര്‍ത്തു

പൂവാല സംഘത്തിനെതിരെ പ്രതികരിച്ച യുവാവിന്റെ തല തകര്‍ത്തു
അജാനൂര്‍: വെള്ളിക്കോത്ത് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളെ പിന്തുടര്‍ന്ന് നിരന്തരം ശല്യം ചെയ്തുവരുന്ന സംഘത്തിനെതിരെ പ്രതികരിച്ച യുവാവിനെ ഓട്ടോറിക്ഷയിലെത്തിയ സംഘം ഇരുമ്പ് വടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു.

വെള്ളിക്കോത്ത് ആലിങ്കാലിലെ കണ്ണന്റെ മകനും സി.പി.എം-സി.ഐ.ടി.യുവിന്റെ സജീവ പ്രവര്‍ത്തകനും ചുമട്ട് തൊഴിലാളിയുമായ കെ. വി. സുരേഷാണ്(33) ക്രൂരമായ അക്രമത്തിനിരയായത്. തലക്ക് സാരമായി പരിക്കേറ്റ സുരേഷിനെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാത്രി വെള്ളിക്കോത്തെ അഴീക്കോടന്‍ ക്ലബ്ബ് പരിസരത്തു നിന്ന് കടയിലേക്ക് നടന്നുപോവുകയായിരുന്ന സുരേഷിനെ ഓട്ടോറിക്ഷയിലെത്തിയ സംഘം തടഞ്ഞു നിര്‍ത്തുകയും ഇരുമ്പ് വടികൊണ്ട് തലക്കടിച്ച് വീഴ്ത്തിയ ശേഷം അതേ റിക്ഷയില്‍ മടങ്ങിപ്പോവുകയുമായിരുന്നു. പെരളത്തെ ബാബു, പ്രജീഷ്, ബിജുലാല്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ എട്ടംഗ സംഘമാണ് തന്നെ ആക്രമിച്ചതെന്ന് സുരേഷ് പരാതിപ്പെട്ടു. സുരേഷിനെ ആക്രമിച്ച സംഘം മടങ്ങിപ്പോകുന്നതിനിടയില്‍ വെള്ളിക്കോത്തെ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനടുത്ത് താമസിക്കുന്ന ഓട്ടോഡ്രൈവര്‍ സുനില്‍കുമാറിന്റെ വീടിന് നേരെ കല്ലെറിയുകയും അല്പനേരം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

വെള്ളിക്കോത്തെ ഹൈസ്‌കൂള്‍ ചുറ്റിപ്പറ്റി രാവിലെയും വൈകുന്നേരവും ഇരുചക്ര വാഹനങ്ങളിലും അല്ലാതെയും ദൂരെ നിന്ന് ഒരുപാട് പൂവാലന്മാര്‍ എത്തി വിദ്യാര്‍ത്ഥിനികളെ നിരന്തരം ശല്യം ചെയ്തുവരുന്നുണ്ട്. പൂവാലശല്യത്തെ തുടര്‍ന്ന് നാലുമാസം മുമ്പ് വെള്ളിക്കോത്ത് കൂട്ടത്തല്ല് നടന്നിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട ഇരുവിഭാഗത്തിലുംപെട്ടവര്‍ ഒരേ രാഷ്ട്രീയ പാര്‍ട്ടിയില്‍പ്പെട്ടവരായതിനാല്‍ പ്രശ്‌നം പറഞ്ഞുതീര്‍ത്തതായിരുന്നു. അതിനുശേഷവും പൂവാലശല്യം രൂക്ഷമായതോടെ സുരേഷ് ഉള്‍പ്പെടെയുള്ള ഒരുസംഘം ഇതിനെതിരെ പ്രതികരിച്ച് രംഗത്തുവന്നിരുന്നു. സുരേഷിനെ ആക്രമിച്ച സംഘം വെള്ളിക്കോത്ത് ഹോട്ടല്‍ നടത്തിപ്പുകാരനായ ഓട്ടോഡ്രൈവറുടെ മകനെയും തേപ്പ് തൊഴിലാളിയുടെ മകനെയും ആക്രമിക്കാന്‍ പദ്ധതിയിട്ടതായി സൂചനയുണ്ട്. വെള്ളിക്കോത്തെ പൂവാലശല്യത്തെ കുറിച്ച് നിരന്തരം പരാതി ഉയര്‍ന്നിട്ടും ഹൊസ്ദുര്‍ഗ് പോലീസ് പ്രശ്‌നം ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നില്ലെന്ന പരാതി ഉയര്‍ന്നുവന്നിട്ടുണ്ട്.

Keywords: Attack, Youth, Ajanur, Kanhangad, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL