ഭാര്യയ്ക്ക് അശ്ലീല സന്ദേശം അയച്ചത് ചോദ്യം ചെയ്ത ഭര്‍ത്താവിന്റെ കാല്‍ തല്ലിയൊടിച്ചു
Apr 22, 2013, 16:44 IST
കാഞ്ഞങ്ങാട്: യുവതിയുടെ മൊബൈലിലേക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നതിനെ ചോദ്യം ചെയ്ത ഭര്‍ത്താവിന്റെ കാല്‍ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തല്ലിയൊടിച്ചു. ചിത്താരി ചാമുണ്ഡിക്കുന്നിലെ വി. രാജു (48) വിന്റെ ഇടതുകാലാണ് തല്ലിയൊടിച്ചത്. സാരമായി പരിക്കേറ്റ രാജുവിനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാസര്‍കോട് ശ്രീറാം ഫൈനാന്‍സിലെ ജീവനക്കാരനായ ചാമുണ്ഡിക്കുന്നിലെ സൂര്യനാണ് തന്നെ ആക്രമിച്ചതെന്ന് രാജു പരാതിപ്പെട്ടു. കഴിഞ്ഞദിവസം വൈകുന്നേരമാണ് സംഭവം. രാജുവിന്റെ ഭാര്യയുടെ മൊബൈല്‍ഫോണിലേക്ക് അശ്ലീല സന്ദേശങ്ങളയച്ച് ശല്യപ്പെടുത്തുന്ന സൂര്യന്റെ നടപടിയെ രാജു നേരത്തെ ചോദ്യം ചെയ്തിരുന്നു. താക്കീത് നല്‍കിയിട്ടും സൂര്യന്‍ അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നത് തുടര്‍ന്നു.
കഴിഞ്ഞദിവസം വീട്ടിലേക്ക് പോകുമ്പോള്‍ സൂര്യന്‍ രാജുവിനെ തടഞ്ഞുനിര്‍ത്തുകയും ക്രിക്കറ്റ്ബാറ്റ് കൊണ്ട് അടിക്കുകയുമായിരുന്നു.

Keywords: Mobile phone, Message, Husband, Wife, Leg, Broken, Chithari, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News