വാഹനമോഷണക്കേസ് പ്രതിയെ വാടക വീട് വളഞ്ഞ് അറസ്റ്റുചെയ്തു
Dec 12, 2013, 11:29 IST
കാഞ്ഞങ്ങാട്: നിരവധി വാഹനക്കേസുകളില്‍ പ്രതിയായ കാഞ്ഞങ്ങാട് സ്വദേശിയെ പോലീസ് അറസ്റ്റുചെയ്തു. പടന്നക്കാട് കരിവളത്തെ കുന്നില്‍ മുനീര്‍ എന്ന ക്വിന്റല്‍ മുനീര്‍ (40) ആണ് അറസ്റ്റിലായത്.
കരിവളത്തെ വാടക വീട് വളഞ്ഞ് തളിപ്പറമ്പ് ഡി.വൈ.എസ്.പി. കെ.എസ്. സുദര്‍ശന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡാണ് മുനീറിനെ പിടികൂടിയത്. 2001 - 2003 കാലയളവില്‍ പയ്യന്നൂര്‍, പഴയങ്ങാടി, വളപട്ടണം, ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നടന്ന നിരവധി വാഹനമോഷണ കേസിലെ പ്രതിയാണ് മുനീര്‍
പയ്യന്നൂരില്‍ നാലും ഹൊസ്ദുര്‍ഗില്‍ മൂന്നും, വളപട്ടണം, പഴയങ്ങാടി എന്നിവിടങ്ങളില്‍ ഓരോകേസും മുനീറിനെതിരെ ഉണ്ടെന്ന് പോലീസ് പറഞ്ഞു. സഹോദരന്‍ മുഹമ്മദും പല കേസുകളില്‍ കൂട്ടുപ്രതിയാണ്. ചില കര്‍ണാടക സ്വദേശികളും മുനീറും സഹോദരനും ഉള്‍പെടുന്ന വാഹനമോഷണ സംഘത്തിലുള്ളതായി പോലീസ് വ്യക്തമാക്കി.
അവരെ കൂടി അറസ്റ്റുചെയ്യാനുള്ള നീക്കം നടക്കുന്നതായി പോലീസ് കൂട്ടിച്ചേര്‍ത്തു. മോഷ്ടിക്കുന്ന വാഹനങ്ങള്‍ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് വില്‍പന നടത്തുകയാണ് സംഘത്തിന്റെ രീതി. വിവിധ സ്ഥലങ്ങളില്‍ വാടകയ്ക്ക് താമസിച്ചാണ് കവര്‍ച ആസൂത്രണം ചെയ്യുന്നത്.
മുനീറിനെ അറസ്റ്റുചെയ്ത സംഘത്തില്‍ പോലീസുകാരായ കെ.ഡി. ഫ്രാന്‍സിസ്, സി.എച്ച് സിദ്ദിഖ്, എ. ജയരാജ് എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.
Keywords : Bike-Robbery, Police, Arrest, Case, Accuse, Kanhangad, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
Advertisement:
കരിവളത്തെ വാടക വീട് വളഞ്ഞ് തളിപ്പറമ്പ് ഡി.വൈ.എസ്.പി. കെ.എസ്. സുദര്‍ശന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡാണ് മുനീറിനെ പിടികൂടിയത്. 2001 - 2003 കാലയളവില്‍ പയ്യന്നൂര്‍, പഴയങ്ങാടി, വളപട്ടണം, ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നടന്ന നിരവധി വാഹനമോഷണ കേസിലെ പ്രതിയാണ് മുനീര്‍
പയ്യന്നൂരില്‍ നാലും ഹൊസ്ദുര്‍ഗില്‍ മൂന്നും, വളപട്ടണം, പഴയങ്ങാടി എന്നിവിടങ്ങളില്‍ ഓരോകേസും മുനീറിനെതിരെ ഉണ്ടെന്ന് പോലീസ് പറഞ്ഞു. സഹോദരന്‍ മുഹമ്മദും പല കേസുകളില്‍ കൂട്ടുപ്രതിയാണ്. ചില കര്‍ണാടക സ്വദേശികളും മുനീറും സഹോദരനും ഉള്‍പെടുന്ന വാഹനമോഷണ സംഘത്തിലുള്ളതായി പോലീസ് വ്യക്തമാക്കി.
അവരെ കൂടി അറസ്റ്റുചെയ്യാനുള്ള നീക്കം നടക്കുന്നതായി പോലീസ് കൂട്ടിച്ചേര്‍ത്തു. മോഷ്ടിക്കുന്ന വാഹനങ്ങള്‍ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് വില്‍പന നടത്തുകയാണ് സംഘത്തിന്റെ രീതി. വിവിധ സ്ഥലങ്ങളില്‍ വാടകയ്ക്ക് താമസിച്ചാണ് കവര്‍ച ആസൂത്രണം ചെയ്യുന്നത്.
മുനീറിനെ അറസ്റ്റുചെയ്ത സംഘത്തില്‍ പോലീസുകാരായ കെ.ഡി. ഫ്രാന്‍സിസ്, സി.എച്ച് സിദ്ദിഖ്, എ. ജയരാജ് എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752