ലക്ഷങ്ങളുമായി മുങ്ങിയ വിവാഹതട്ടിപ്പ് വീരന്‍ പിടിയില്‍
Oct 25, 2012, 22:35 IST
കാഞ്ഞങ്ങാട്: കൊളവയല്‍ സ്വദേശിനിയായ യുവതിയുടെ രണ്ടരലക്ഷം രൂപയും സ്വര്‍ണവുമായി മുങ്ങിയ വിവാഹ തട്ടിപ്പ് വീരനായ മൈസൂര്‍ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. മൈസൂര്‍ പെരിയ പട്ടണത്തെ മസ്താന്‍ ഷെരീഫെന്ന ഷാഹുല്‍ ഹമീദിനെ(46)യാണ് ഹൊസ്ദുര്‍ഗ് അഡീഷണല്‍ എസ്‌ഐ എം.ടി. മൈക്കിള്‍ അറസ്റ്റ് ചെയ്തത്.
കൊളവയലിലെ നബീസയുടെ സ്വര്‍ണവും പണവും കൈക്കലാക്കിയാണ് മസ്താന്‍ ഷെരീഫ് മുങ്ങിയത്. കഴിഞ്ഞ വര്‍ഷമാണ് നബീസയെ ഷെരീഫ് വിവാഹം ചെയ്തത്. വിവാഹ ശേഷം ആറ് മാസക്കാലം ഷെരീഫും നബീസയും ഒരുമിച്ച് താമസിച്ചിരുന്നു. ഇതിനിടെ ഓട്ടോറിക്ഷ വാങ്ങാനാണെന്ന് പറഞ്ഞ് നബീസയുടെ വീട്ടുകാരില്‍ നിന്നും ഷെരീഫ് രണ്ടര ലക്ഷം രൂപ വാങ്ങി. വാഹനം വാങ്ങാന്‍ തുക മതിയാകില്ലെന്ന് പറഞ്ഞ് നബീസയുടെ സ്വര്‍ണാഭരണങ്ങളും ഷെരീഫ് കൈക്കലാക്കി. ഇതിന് ശേഷം യുവാവ് മുങ്ങുകയായിരുന്നു.
നബീസയും വീട്ടുകാരും പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും ഷെരീഫിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതേതുടര്‍ന്ന് നബീസയുടെ പരാതിയില്‍ ഷെരീഫിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുക്കുകയായിരുന്നു. മൈസൂരില്‍ നിന്നാണ് ഷെരീഫിനെ എസ്.ഐ. എം.ടി. മൈക്കിളിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബുധനാഴ്ച കസ്റ്റഡിയിലെടുത്തത്. ഷെരീഫിനെ വ്യാഴാഴ്ച രാവിലെ പോലീസ് ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയനാക്കിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയും ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(ഒന്ന്)കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.
കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും മൈസൂരില്‍ നിന്നുമായി ഷെരീഫ് ആറോളം യുവതികളെ വിവാഹം ചെയ്ത് സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുത്തതായി പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. മൈസൂരിലെ ഒരു ഉന്തുവണ്ടിക്കാരന്റെ ഭാര്യയെ ഷെരീഫ് പ്രണയിക്കുകയും പിന്നീട് വിവാഹം ചെയ്ത ശേഷം സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത് മുങ്ങുകയും ചെയ്തിരുന്നു. പണവും സ്വര്‍ണവും തട്ടാന്‍ വേണ്ടി മാത്രമാണ് ഷെരീഫ് യുവതികളെ വിവാഹം ചെയ്യാറുള്ളത്. മുമ്പ് യുവാവ് കാഞ്ഞങ്ങാട്ട് വഴിയോര വസ്ത്രവ്യാപാരം നടത്തിയിരുന്നു.

Keywords: Marriage Fraud, Arrest, Kolavayal, Kanhangad, Kasaragod, Kerala, Malayalam news