ഓട്ടോറിക്ഷ വാടകയ്ക്ക് വിളിച്ചുകൊണ്ടുപോയി ഡ്രൈവര്‍മാരില്‍ നിന്നും പണംതട്ടുന്ന യുവാവ് പിടിയില്‍
Mar 10, 2015, 12:17 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 10/03/2015) ഓട്ടോറിക്ഷ വാടകയ്ക്ക് വിളിച്ചുകൊണ്ടുപോയി ഡ്രൈവര്‍മാരില്‍ നിന്നും പണം വാങ്ങി മുങ്ങുന്ന യുവാവ് പിടിയിലായി. ബേക്കല്‍ സ്വദേശിയായ ദാവൂദിനെയാണ് കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്ന് ഓട്ടോഡ്രൈവര്‍മാരുടെ സഹായത്തോടെ ഹൊസ്ദുര്‍ഗ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഓട്ടോറിക്ഷകള്‍ വാടകയ്ക്ക് വിളിച്ചുകൊണ്ടുപോയി ഡ്രൈവര്‍മാരെ പണം നല്‍കാതെ കബളിപ്പിക്കുന്നതാണ് ഇയാളുടെ പതിവ്. അത്യാവശ്യമായി പണം വേണമെന്നും എടിഎമ്മില്‍ നിന്നും എടുത്ത് തിരികെ തരാമെന്നും പറഞ്ഞും ഇയാള്‍ ഓട്ടോ ഡ്രൈവര്‍മാരില്‍ നിന്നും പണം തട്ടിയിരുന്നു.
ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ കാഞ്ഞങ്ങാട്ടു നിന്നും രാകേഷ് എന്നയാളുടെ ഓട്ടോറിക്ഷ കാസര്‍കോട്ടേക്ക് ദാവൂദ് വാടകയ്ക്ക് വിളിച്ചുകൊണ്ടുപോയി. കാസര്‍കോട്ടെ ഒരു വസ്ത്രസ്ഥാപനത്തിന് മുന്നില്‍ ഓട്ടോ നിര്‍ത്തിച്ച ശേഷം വസ്ത്രസ്ഥാപനത്തിനകത്തേക്ക് പോയ ദാവൂദ് തിരിച്ചു വന്ന് അത്യാവശ്യമായി 1000 രൂപ വേണമെന്ന് ഡ്രൈവറായ രാകേഷിനോട് ആവശ്യപ്പെട്ടു. എടിഎമ്മില്‍ നിന്നും എടുത്ത് പണം തിരികെ തരാമെന്ന് പറഞ്ഞതിനാല്‍ രാകേഷ് കയ്യിലുണ്ടായിരുന്ന 1000 രൂപ ദാവൂദിന് നല്‍കി. വസ്ത്രാലയത്തിലേക്ക് വീണ്ടും പോയ ദാവൂദിനെ കാണാതിരുന്നതിനെ തുടര്‍ന്ന് രാകേഷ് ഇവിടെ അന്വേഷിച്ചെങ്കിലും ആളെ കണ്ടെത്തിയില്ല.
തുടര്‍ന്ന് കാസര്‍കോട്ടെ ഓട്ടോഡ്രൈവര്‍മാരുടെ സഹായത്തോടെ ഇയാള്‍ക്കു വേണ്ടി തിരിച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തിങ്കളാഴ്ച ദാവൂദ് കാസര്‍കോട്ട് നിന്നും റഹീമിന്റെ ഓട്ടോറിക്ഷയില്‍ കാഞ്ഞങ്ങാട്ടേക്ക് വരികയും ഉടന്‍ തിരിച്ചു നല്‍കാമെന്ന് പറഞ്ഞ് റഹീമില്‍ നിന്ന് 350 രൂപ വാങ്ങുകയും ചെയ്തു. ഈ പണവുമായി ദാവൂദ് മുങ്ങാന്‍ ശ്രമിക്കുന്നതിനിടെ രാകേഷിന്റെ ശ്രദ്ധയില്‍പെടുകയും ഓട്ടോഡ്രൈവര്‍മാരുടെ സഹായത്തോടെ ഇയാളെ പിടികൂടുകയുമായിരുന്നു.

Keywords : Kasaragod, Kanhangad, Auto journey, Auto Driver, Accuse, Police, Custody, Davood.