ഒഴിഞ്ഞ വളപ്പ് കടപ്പുറത്തെ മന്ത്രവാദ ചികിത്സ നാട്ടുകാര്‍ ഒഴിപ്പിച്ചു
Mar 11, 2015, 12:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11/03/2015) ഒഴിഞ്ഞ വളപ്പ് കടപ്പുറത്ത് ക്വാര്‍ട്ടേഴ്‌സ് കേന്ദ്രീകരിച്ച് നടത്തിവരികയായിരുന്ന മന്ത്രവാദ ചികിത്സ നാട്ടുകാര്‍ സംഘടിച്ചെത്തി തടഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരമാണ് നാട്ടുകാരെത്തി മന്ത്രവാദ ചികിത്സ തടഞ്ഞത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഹൊസ്ദുര്‍ഗ് എസ്.ഐ കെ. ബിജുലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സിദ്ധനെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു. ഒഴിഞ്ഞവളപ്പില്‍ നിന്നും മന്ത്രവാദ ചികിത്സ അവസാനിപ്പിച്ച് പോകാമെന്ന് ഉറപ്പുനല്‍കിയതോടെയാണ് ഒടുവില്‍ പ്രശ്‌നത്തിന് പരിഹാരമായത്.
കള്ളങ്ങള്‍ പ്രചരിപ്പിച്ച് പ്രദേശവാസികളെയും മറ്റും സിദ്ധന്‍ വിശ്വാസത്തിലെടുത്തുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. മറ്റു പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ മന്ത്രവാദ ചികിത്സയ്ക്ക് എത്താന്‍ തുടങ്ങിയതോടെയാണ് നാട്ടുകാര്‍ ഇടപെട്ടത്.
Advertisement:

Keywords : Kanhangad, Kasaragod, Kerala, Natives, Police, Ozhinja Valappu.