മടക്കര അഴിമുഖത്ത് അപകടം; മീൻപിടുത്ത ബോട്ടും തോണിയും കൂട്ടിയിടിച്ച് പൂഴിവാരൽ തൊഴിലാളിയെ കാണാതായി
● ചെറുവത്തൂർ അച്ചാംതുരുത്തി ഏരിഞ്ഞിക്കീലിലെ ശ്രീധരനെയാണ് കാണാതായത്.
● കാണാതായ തൊഴിലാളിക്കുവേണ്ടി കോസ്റ്റൽ പോലീസും ഫിഷറീസ് റെസ്ക്യു ബോട്ടും തിരച്ചിലിൽ.
● ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
നീലേശ്വരം: (KasargodVartha) മടക്കര ഹാർബറിന് സമീപം അഴിമുഖത്തെ ബോട്ട് ചാലിൽ വെച്ച് മീൻപിടുത്ത ബോട്ടും പൂഴിവാരലിൽ ഏർപ്പെട്ട തോണിയും കൂട്ടിയിടിച്ച് ഒരു തൊഴിലാളിയെ കാണാതായി. ചെറുവത്തൂർ അച്ചാംതുരുത്തി ഏരിഞ്ഞിക്കീലിലെ ശ്രീധരനെ (50)യാണ് അപകടത്തിൽ കാണാതായത്.
അപകടം സംഭവിച്ചത് വ്യാഴാഴ്ച (09.10.2025) രാവിലെ 7.45 മണിയോടെയായിരുന്നു. പുലർച്ചെ മീൻപിടുത്തം കഴിഞ്ഞ് മടക്കര ഹാർബറിലേക്ക് മടങ്ങുകയായിരുന്നു മീൻപിടുത്ത ബോട്ട്. ഈ സമയം പുഴയുടെ അഴിമുഖത്തോട് ചേർന്ന് പൂഴി വാരലിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു തോണി.
കൂട്ടിയിടിയിൽ ശ്രീധരനെ കാണാതായതിനെ തുടർന്ന് ബോട്ടിലുണ്ടായിരുന്നവർ ഉടൻതന്നെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഫിഷറീസ് വകുപ്പിൻ്റെ റെസ്ക്യു ബോട്ടും കോസ്റ്റൽ പോലീസും മീൻപിടുത്ത തൊഴിലാളികളും ചേർന്ന് കടലിൽ തിരച്ചിൽ ഊർജ്ജിതമാക്കി.
സംഭവത്തെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. കാണാതായ ശ്രീധരനുവേണ്ടിയുള്ള തിരച്ചിൽ കൂടുതൽ വിപുലപ്പെടുത്തുന്നതിനായി കോസ്റ്റ് ഗാർഡിൻ്റെ സഹായവും തേടിയിട്ടുണ്ട്.
മടക്കര അഴിമുഖത്ത് നടന്ന അപകടത്തെക്കുറിച്ചുള്ള വാർത്ത ഷെയർ ചെയ്യുക.
Article Summary: Labourer Sreedharan (50) missing after boat collision at Madakkara estuary.
#MadakkaraAccident #MissingLabourer #BoatCollision #Nileshwaram #CoastalPolice #SearchOperation






