എം.എ ഉസ്താദിന്റെ വിയോഗം: തൃക്കരിപ്പൂരിലേക്ക് ജനപ്രവാഹം
Feb 17, 2015, 21:42 IST
കാസര്‍കോട്: (www.kasargodvartha.com 17/02/2015) രണ്ട് വര്‍ഷത്തിലേറെയായി പ്രായാധിക്യം കാരണം വിശ്രമ ജീവിതം നയിക്കുകയായിരുന്നു എം.എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍. ഉസ്താദിന് ഒരാഴ്ചയായി ക്ഷീണം അല്‍പം കൂടുതലായിരുന്നു. എങ്കിലും പതിവ് സന്ദര്‍ശനക്കാര്‍ക്കും മറ്റും തടസ്സമൊന്നുമില്ലായിരുന്നു.
ആരോഗ്യത്തോടെ വീണ്ടും കാണുമെന്നാണ് എല്ലാവരും കണക്കാക്കിയത്. പക്ഷെ ചൊവ്വാഴ്ച രാത്രി 8.45 ഓടെ ആ വാര്‍ത്ത പരന്നു. എം.എ ഉസ്താദ് എന്നെന്നേക്കുമായി വിട്ട് പിരിയുകയായിരുന്നു. സുന്നി പ്രാസ്ഥാനിക തറവാട്ടിലെ ഏറ്റവും പ്രായം ചെന്ന എം.എ ഉസ്താദിന്റെ ചിന്തയും തൂലികയും, വാക് തോരണിയും ഇനിയില്ല എന്ന സത്യം പ്രവര്‍ത്തകര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
നിലയ്ക്കാത്ത ഫോണ്‍ കോളുകള്‍ കാതുകളില്‍ നിന്ന് കാതുകളിലേക്ക് ആ വാര്‍ത്ത പരന്നു. പലരും കിട്ടിയ വാഹനങ്ങളില്‍ തൃക്കരിപ്പൂരിലേക്ക് കുതിച്ചു. നിമിഷ നേരങ്ങള്‍ക്കകം തൃക്കരിപ്പൂരും പരിസരവും ജന സാഗരത്തില്‍ മുങ്ങി. മണിക്കൂറിനകം കൊക്കോട്ട് കടവില്‍ നിന്നും പല വഴികളായി നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു.
രാത്രി വൈകിയും കേരള,കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ വിവിധ കോണുകളില്‍ നിന്ന് വാഹനങ്ങളുടെ ഒഴുക്ക് തന്നെയായിരുന്നു.പ്രിയ നേതാവിന്റെ പ്രശോഭിത മുഖം അവസാനമായി കണ്ട് നിറ കണ്ണുകളോടെ ഖുര്‍ആന്‍ പാരായണത്തിലും തഹ്‌ലീലിലും മുഴുകി.

Keywords : Kasaragod, Noorul-Ulama-M.A. Abdul-Khader-Musliyar, Kerala, Kanhangad, Trikaripure, Jamia-Sa-adiya-Arabiya.