മാങ്ങാട് ആരാധനാലയം അശുദ്ധമാക്കിയ സംഭവം: ജില്ലാ പോലീസ് മേധാവിയുമായി ചര്‍ച്ച നടത്തി
Jun 7, 2015, 16:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 07/06/2015) മാങ്ങാട്ടെ ആരാധനാലയം അശുദ്ധമാക്കിയ സംഭവത്തില്‍ ആര്‍.എസ്.എസ് കണ്ണൂര്‍ വിഭാഗ് സമ്പര്‍ക്ക പ്രമുഖ് എ. വേലായുധന്റെ നേതൃത്വത്തിലുള്ള സംഘം ജില്ലാ പോലീസ് മേധാവി ഡോ. എ. ശ്രീനിവാസുമായി ചര്‍ച്ച നടത്തി. സംഭവത്തില്‍ വിശ്വാസികള്‍ക്കുണ്ടായ ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി.
ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും, ആരാധനാലയങ്ങള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ തുടര്‍ച്ചയായി നടന്നു കൊണ്ടിരിക്കുന്നതാണെന്നും ജില്ലയിലെ സമാധാനാന്തരീക്ഷത്തിന് ഭംഗം വരുത്തുവാനുള്ള ഗൂഢശ്രമങ്ങളുടെ ഭാഗമാണിതെന്നും നേതാക്കള്‍ പറഞ്ഞു. അക്രമികളെ ഉടന്‍ പിടികൂടുമെന്നും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ഉറപ്പ് നല്‍കി. ചര്‍ച്ചയില്‍ ഡിവൈഎസ്പിമാര്‍, സര്‍ക്കിളുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലാ കാര്യവാഹ് എ.വി ഉണ്ണികൃഷ്ണന്‍, ജില്ലാ പ്രചാരക് എ.കെ ഷൈജു, ജില്ലാ കാര്യകാര്യ സദസ്യന്‍ പി. കൃഷ്ണന്‍ എന്നിവരും എ. വേലായുധനൊപ്പമുണ്ടായിരുന്നു. ഇവര്‍ ആരാധനാലയം സന്ദര്‍ശിച്ച് പ്രസിഡണ്ട്, സെക്രട്ടറി മറ്റു ഭാരവാഹികളുമായി ചര്‍ച്ച നടത്തി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Visit, RSS, Leader, Udma, Mangad, Clash, Meeting, Police, RSS, M Velayudhan.