ലോഫ്‌ളോര്‍ ബസുകളെത്തി; കെ.എസ്.ആര്‍.ടി.സിയില്‍ ഇനി സുഖയാത്ര
Apr 18, 2015, 19:34 IST
കാസര്‍കോട്: (www.kasargodvartha.com 18/04/2015) കെഎസ്ആര്‍ടിസിക്ക് കീഴിലുള്ള കേരളാ അര്‍ബന്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ (കെയുആര്‍ടിസി) നാല് പുതിയ ലോ ഫ്‌ളോര്‍ ബസുകള്‍ കാസര്‍കോട് ജില്ലയിലെത്തി. കാഞ്ഞങ്ങാട്, കാസര്‍കോട് ഡിപ്പോകളിലായി രണ്ട് വീതം ബസുകളാണ് സര്‍വീസ് നടത്തുക. ഇതില്‍ കാസര്‍കോട് ഡിപ്പോയിലേക്ക് ഒരു ബസ് കൂടി അനുവദിച്ചിട്ടുണ്ട്. ഇത് ഉടന്‍ എത്തിക്കും.
കാസര്‍കോട് ഡിപ്പോയിലേക്ക് അനുവദിച്ച രണ്ട് ബസുകളില്‍ ഒന്ന് കാസര്‍കോട് - കുമ്പള റൂട്ടിലും, മറ്റൊന്ന് കാസര്‍കോട് - മുള്ളേരിയ റൂട്ടിലുമായിരിക്കും സര്‍വീസ് നടത്തുകയെന്നും ടിക്കറ്റ് ചാര്‍ജ് സംബന്ധിച്ച് തീരുമാനമാകാത്തതിനാലാണ് സര്‍വീസ് ഏതാനും ദിവസം വൈകുന്നതെന്നും കാസര്‍കോട് ഡിപ്പോ അധികൃതര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
കാഞ്ഞങ്ങാട് ഡിപ്പോയില്‍ നിന്നും തുടക്കത്തില്‍ കാഞ്ഞങ്ങാട് നിന്ന് പാണത്തൂര്‍, തൃക്കരിപ്പൂര്‍, നീലേശ്വരം ഭാഗത്തേക്കായിരിക്കും സര്‍വീസ് നടത്തുക. 40 കുഷ്യന്‍ സീറ്റുകളാണ് ബസിനുള്ളത്. ബസിന്റെ മുന്‍വശത്ത് സിസിടിവിയും ഘടിപ്പിച്ചിട്ടുണ്ട്. ഓരോ സ്റ്റോപ്പിലെത്തുമ്പോഴും ഡ്രൈവര്‍ ആ സ്റ്റോപ്പിന്റെ വിവരം മൈക്കിലൂടെ അനൗണ്‍സ്‌മെന്റ് ചെയ്യും.
നോണ്‍ എസി ബസുകളാണ് അനുവദിച്ചിട്ടുള്ളത്. സ്റ്റോപ്പുകളില്‍ ഇറങ്ങേണ്ടുന്ന യാത്രക്കാര്‍ വാതിലിനടുത്തുള്ള ചുവന്ന നിറത്തിലുള്ള ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ഡ്രൈവറുടെ മുന്നിലുള്ള സിഗ്നല്‍ തെളിയുന്നതോടെ ഡ്രൈവര്‍ ബട്ടണമര്‍ത്തുകയും വാതില്‍ തനിയെ തുറക്കുകയും ചെയ്യും. വാതില്‍ അടക്കുന്നതും ബട്ടണ്‍ അമര്‍ത്തി തന്നെയാണ്. ബസില്‍ കയറാന്‍ യാത്രക്കാര്‍ക്ക് എളുപ്പമായിരിക്കും.
നേരത്തെ കര്‍ണാടക ആര്‍.ടി.സി അധികൃതര്‍ മംഗളൂരു -കാസര്‍കോട് റൂട്ടില്‍ എസി ജെന്‍ഡര്‍ ബസ് സര്‍വീസ് നടത്തിയിരുന്നുവെങ്കിലും മോശം റോഡ് ആയതിനാല്‍ പിന്‍വലിക്കുകയായിരുന്നു. അതേസമയം കാസര്‍കോട് - ചന്ദ്രഗിരി റൂട്ടില്‍ കെ.എസ്.ടി.പി റോഡ് നിര്‍മാണം പൂര്‍ത്തിയായ ശേഷം ലോ ഫ്‌ളോര്‍ ബസ് സര്‍വീസ് നടത്താനാണ് അധികൃതരുടെ തീരുമാനം.

Keywords : Kasaragod, Kerala, KSRTC-bus, Mulleria, Kanhangad, Low Floor bus.