ഒളിച്ചോടിയ ജ്വല്ലറി ജീവനക്കാരനും യുവതിയും വിവാഹിതരായ ശേഷം തിരിച്ചെത്തി
Feb 10, 2015, 17:33 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 10/02/2015) ഒളിച്ചോടിയ ജ്വല്ലറി ജീവനക്കാരനും യുവതിയും വിവാഹിതരായ ശേഷം തിരിച്ചെത്തി. കാഞ്ഞങ്ങാട് ഗാര്‍ഡര്‍ വളപ്പിലെ ഷിബിനും (30) പടന്ന കൈപ്പാട്ടെ കെ.ബി ആഇശയുമാണ് (26) വിവാഹിതരായ ശേഷം തിങ്കളാഴ്ച തിരിച്ചെത്തിയത്.
ജനുവരി 22 ന് രാവിലെ 10 മണിയോടെയാണ് ആഇശയെ കാണാതായത്. ഇതു സംബന്ധിച്ച് ആഇശയുടെ സഹോദരന്‍ അസ്‌ക്കര്‍ ചന്തേര പോലീസില്‍ പരാതി നല്‍കുകയും ഇതേതുടര്‍ന്ന് കേസെടുത്ത് അന്വേഷണം നടത്തിവരികയുമായിരുന്നു. ഇതിനിടയിലാണ് ഇരുവരും വിവാഹിതരായി തിരിച്ചെത്തിയത്.
ജനുവരി 23 ന് കോഴിക്കോട്ടെ ആര്യസമാജം ഓഫീസില്‍ വെച്ചായിരുന്നു വിവാഹം. കോഴിക്കോട് കോര്‍പറേഷനില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഹൈക്കോടതി നിര്‍ദേശ പ്രകാരം ഇരുവര്‍ക്കും പോലീസ് സംരക്ഷണം നല്‍കിയിരുന്നു. എസ്.പി ഓഫീസിലാണ് ഇരുവരും ആദ്യം ഹാജരായത്. പിന്നീട് പോലീസ് സംരക്ഷണയില്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ( ഒന്ന്) കോടതിയില്‍ ഹാജരാക്കി.
പടന്നയിലെ തയ്യല്‍ കടയില്‍ ജോലി ചെയ്യവെയാണ് ആഇശ ഷിബിനുമായി പ്രണയത്തിലായത്.

Keywords : Love, Kasaragod, Kanhangad, Kerala, Wedding days, Marriage, Lovers return after marriage.