40 ദിവസം കാമുകനൊപ്പം കഴിഞ്ഞ യുവതി മാതാപിതാക്കള്‍ക്കൊപ്പം പോയി
Jun 18, 2012, 14:15 IST
വെള്ളരിക്കുണ്ട്: 40 ദിവസത്തോളം കാമുകനൊപ്പം കഴിഞ്ഞ യുവതി ഒടുവില്‍ പോലീസ് സ്റ്റേഷനില്‍ നടന്ന മധ്യസ്ഥചര്‍ച്ചയെ തുടര്‍ന്ന് മാതാപിതാക്കള്‍ക്കൊപ്പം പോയി.
കാഞ്ഞങ്ങാട് സ്വദേശിനിയായ യുവതിയാണ് ഞായറാഴ്ച വൈകുന്നേരം വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനില്‍ വീട്ടുകാരും കാമുകന്റെ വീട്ടുകാരും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നുണ്ടായ തീരുമാനപ്രകാരം മാതാപിതാക്കള്‍ക്കൊപ്പം പോയത്.
40 ദിവസം മുമ്പാണ് വെള്ളരിക്കുണ്ടിലെ യുവാവിനോടൊപ്പം കാഞ്ഞങ്ങാട്ടെ യുവതി ഒളിച്ചോടിയത്. ഇരുവരും വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ടവരാണ്. തന്റെ മകളെ യുവാവ് തട്ടിക്കൊണ്ടുപോയതായി ആരോപിച്ച് മാതാവ് പോലീസില്‍ പരാതി നല്‍കിരുന്നു. ഇത് സംബന്ധിച്ച് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും കമിതാക്കളെ കണ്ടെത്തി കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.
താന്‍ കാമുകനൊപ്പം പോകുന്നതായി യുവതി അറിയിച്ചതിനെ തുടര്‍ന്ന് കോടതി സ്വന്തം ഇഷ്ടത്തിന് വിടുകയായിരുന്നു. യുവതി യുവാവിനൊപ്പം താമസിച്ച് വരുന്നതിനിടെ യുവതിയുടെ മാതാവ് വീണ്ടും പോലീസില്‍ പരാതിയുമായെത്തി. തന്റെ മകളെ കാണാനില്ലെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് യുവതി പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് യുവതിയെ ഹാജരാക്കാന്‍ പോലീസ് കാമുകനോട് നിര്‍ദ്ദേശിക്കുകയായിരുന്നു. യുവാവ് യുവതിയെയും കൊണ്ട് പോലീസ് സ്റ്റേഷനിലെത്തിയതോടെ യുവതിയുടെ വീട്ടുകാരെയും യുവാവിന്റെ വീട്ടുകാരെയും പോലീസ് വിളിപ്പിച്ചു.
ഇത് സംബന്ധിച്ച ചര്‍ച്ചയ്‌ക്കൊടുവിലാണ് മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ യുവതി സമ്മതിച്ചത്. യുവാവിന്റെയും യുവതിയുടെയും മതപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും പ്രശ്‌നത്തിന് കാരണമായിരുന്നു.

Keywords: Kasaragod, Kanhangad, Vellarikundu, Woman