ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു
Sep 30, 2012, 11:00 IST
കാഞ്ഞങ്ങാട്: ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പാലക്കാട് സ്വദേശി നൗഷാദിനാണ്(28) പരിക്കേറ്റത്.
പൊള്ളാച്ചിയില്‍ നിന്ന് ഗോവയിലേക്ക് കൊപ്രയും കൊണ്ടു പോവുകയായിരുന്ന ലോറി ഞായറാഴ്ച രാവിലെ മാവുങ്കാല്‍ മൂലക്കണ്ടത്തിനടുത്ത് വിഷ്ണുമംഗലം വളവില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ലോറിക്കടിയില്‍പ്പെട്ട യുവാവിനെ നാട്ടുകാരാണ് അര മണിക്കൂര്‍ പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തിയത്. യുവാവിനെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലോറിക്കടിയില്‍പ്പെട്ട യുവാവിനെ നാട്ടുകാരാണ് അര മണിക്കൂര്‍ പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തിയത്. യുവാവിനെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Lorry, Accident, Mavungal, Moolakandam, Kanhangad, Kasaragod, Kerala, Malayalam news