മദ്യ ലഹരിയില്‍ നിരവധി വാഹനങ്ങളിലിടിച്ച് നിര്‍ത്താതെ പോയ ലോറി പിടികൂടി
Apr 23, 2012, 17:47 IST
കാഞ്ഞങ്ങാട്: മദ്യ ലഹരിയിലും അമിത വേഗതയിലും ഓടിച്ച ലോറി നിരവധി വാഹനങ്ങളില്‍ ഇടിച്ചു. ഇതിനുശേഷവും നിര്‍ത്താതെ ഓടിച്ചുപോയ ലോറി പോലീസും ഹോംഗാര്‍ഡും പിന്തുടര്‍ന്ന് പിടികൂടി. ഞായറാഴ്ച വൈകുന്നേരമാണ് മദ്ധ്യപ്രദേശ് സ്വദേശികള്‍ സഞ്ചരിച്ച എം പി 09 - എച്ച് ജി 0343 നമ്പര്‍ ലോറി പരക്കെ അപകടം വരുത്തിയത്. ചിത്താരി ചാമുണ്ഡിക്കുന്നില്‍ ബൈക്കിലിടിച്ച ശേഷം നിര്‍ത്താതെ ഓടിച്ച ലോറി കാഞ്ഞങ്ങാട്ബ സ്സ്റാന്‍ഡിനടുത്തെത്തിയപ്പോള്‍ കാറിനും മറ്റുവാഹനങ്ങള്‍ക്കും ഇടിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ഹോംഗാര്‍ഡും ഹൊസ്ദുര്‍ഗ് പോലീസും ലോറിയെ പിന്തുടര്‍ന്നു. ലോറി നേരെ കാഞ്ഞങ്ങാട് സൌത്തിലെത്തി റോഡിലെ ഡിവൈഡറില്‍ കയറി ചെമ്മട്ടം വയലിലേക്ക് കുതിച്ചോടുകയായിരുന്നു.
തൊട്ടുപിറകെ നിരവധി വാഹനങ്ങളില്‍ നാട്ടുകാരും ലോറിയെ പിന്തുടര്‍ന്നു. പിന്നീട് ഈ ലോറി ചെമ്മട്ടംവയലില്‍ ഹൊസ്ദുര്‍ഗ് എസ്ഐ വി ഉണ്ണികൃഷ്ണനു സംഘവും പിടികൂടി. ഇതിനിടയില്‍ തടിച്ചു കൂടിയ നാട്ടുകാരും പരിസരവാസികളും ലോറി അടിച്ചു തകര്‍ക്കാന്‍ തുടങ്ങി. ഒടുവില്‍ ഇവരെ പിന്തിരിപ്പിക്കാന്‍ പോലീസിന് ലാത്തി വീശേണ്ടിവന്നു.
ലോറി തകര്‍ത്തതിന് പള്ളിക്കര പള്ളിപ്പുഴയിലെ പി അസ്കര്‍ (21), വെള്ളിക്കോത്തെ സി ചന്ദ്രന്‍ (40) എന്നിവരെ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ് ചെയ്തു. മദ്യ ലഹരിയില്‍ ഓടിച്ച് അപകടം വരുത്തിയ ലോറി ഡ്രൈവര്‍ മധ്യ പ്രദേശ് സ്വദേശിയായ ധ്യാന്‍സിംഗ് (24), മഹേഷ് (18) എന്നിവരെ പോലീസ് കസ്റഡിയിലെടുത്തിട്ടുണ്ട്.
Keywords: Lorry, Chemmattamvayal, Kanhangad, Kasaragod