ചാലിങ്കാല്‍ വളവില്‍ മൂന്ന് ലോറികള്‍ നിയന്ത്രണം വിട്ട് മറിഞ്ഞു
Feb 15, 2013, 17:25 IST
കാഞ്ഞങ്ങാട്: സ്ഥിരം അപകടമേഖലയായ ദേശീയപാതയിലെ ചാലിങ്കാല്‍ വളവില്‍ മൂന്ന് ലോറികള്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഒന്നിനു പിറകെ ഒന്നായി മൂന്ന് ലോറികള്‍ മറിഞ്ഞത്.
മഹാരാഷ്ട്രയില്‍ നിന്ന് മലപ്പുറത്തേക്ക് ഉള്ളിച്ചാക്കുകളുമായി പോകുകയായിരുന്ന എം. എച്ച് 16 ക്യൂ-4600 നമ്പര്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയാണ് ചാലിങ്കാലിലും കേളോത്തിനും ഇടയിലുള്ള വളവില്‍ ആദ്യം മറിഞ്ഞത്. റോഡരികിലെ കുഴിയിലേക്ക് ലോറി പൂര്‍ണമായും മറിഞ്ഞെങ്കിലും ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഈ ലോറിക്ക് പിറകെ എത്തിയ എച്ച്. ആര്‍. 55 എം-4226 നമ്പര്‍ കണ്ടെയ്‌നര്‍ ലോറിയും നിയന്ത്രണം വിട്ട് റോഡരികിലേക്ക് ചെരിഞ്ഞു.
ഇതിനു ശേഷം മറ്റൊരു ലോറി കൂടി നിയന്ത്രണം വിട്ട് മറിഞ്ഞ് വീഴാറായെങ്കിലും ലോറി പെട്ടെന്ന് വെട്ടിച്ച് സാധാരണ നിലയിലാക്കിയശേഷം ഡ്രൈവര്‍ ഓടിച്ച് പോകുകയായിരുന്നു. റോഡില്‍ തളം കെട്ടിക്കിടന്ന മത്സ്യജലവും മഴവെള്ളവുമാണ് അപകടത്തിന് കാരണമായത്. മലിനജലത്തില്‍ തെന്നിയാണ് മൂന്ന് ലോറികളും നിയന്ത്രണം വിട്ട് മറിഞ്ഞത്. വ്യാഴാഴ്ച രാത്രി ശക്തമായി മഴ പെയ്തതിനാല്‍ റോഡില്‍ നിറയെ വെള്ളമായിരുന്നു.
ചാലിങ്കാല്‍ വളവില്‍ വാഹനാപകടങ്ങള്‍ പതിവായിട്ടും അപകടങ്ങള്‍ തടയാന്‍ അധികൃതരുടെ ഭാഗത്തു നിന്നും നടപടികളൊന്നും ഉണ്ടാകുന്നില്ല. ടാങ്കര്‍ ലോറികള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ ഇവിടെ നിയന്ത്രണം വിട്ട് മറിഞ്ഞിട്ടുണ്ട്. അപകടങ്ങള്‍ തടയാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാമെന്ന ഉറപ്പ് പാലിക്കാന്‍ അധികൃതര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല.

Keywords: Lorry, Accident, Chalingal, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News