അഞ്ച് കുപ്പി വിദേശമദ്യവുമായി ഒരാള്‍ അറസ്റ്റില്‍
Feb 8, 2012, 03:30 IST
കാഞ്ഞങ്ങാട്: അഞ്ച് കുപ്പി വിദേശ മദ്യവുമായി മധ്യ വയസ്‌കനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. അത്തിക്കോത്ത് എ.സി. നഗറിലെ മുന്തന്റെ മകന്‍ ചൊക്ലന്‍ ഗോപാലനെയാണ് (46) ഹൊസ്ദുര്‍ഗ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ചന്ദ്രകാന്തയുടെ നേതൃത്വത്തില്‍ പിടികൂടിയത്. ബുധനാഴ്ച രാവിലെ 11.30 മണിയോടെയാണ് അഞ്ച് കുപ്പി വിദേശമദ്യവുമായി ചൊക്ലന്‍ ഗോപാലനെ എക്‌സൈസ് പിടികൂടിയത്. എ.സി.നഗറില്‍ വില്‍പ്പന നടത്താനായി ഗോപാലന്‍ വിദേശ മദ്യം കൊ ണ്ടുവരികയായിരുന്നു. ഗോപാലനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (2) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
Keywords: kasaragod, Kanhangad, Liquor, arrest,