പൊതുസ്ഥലത്ത് മദ്യലഹരിയില്‍ ബഹളം വെച്ച മൂന്നുപേര്‍ക്ക് പിഴ
Dec 29, 2011, 15:30 IST
ഹൊസ്ദുര്‍ഗ്: പൊതുസ്ഥലത്ത് മദ്യലഹരിയില്‍ ബഹളം വെച്ച മൂന്നുപേര്‍ക്ക് കോടതി 3,000 രൂപ വീതം പിഴ ശിക്ഷ വിധിച്ചു. മടിക്കൈ കക്കാട്ടെ ഗംഗാധരന്റെ മകന്‍ എ വി അനില്‍ കുമാര്‍ (23), കയ്യൂര്‍ പുന്നാരത്ത് ബാലന്റെ മകന്‍ എം ശശി(30), നീലേശ്വരം പാലക്കാട്ടെ ഗോപിനാഥന്റെ മകന്‍ ടി ശ്രീജിത്ത്(29) എന്നിവര്‍ക്കാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി പിഴ ശിക്ഷ വിധിച്ചത്. 2011 ജൂണ്‍ 7 ന് വൈകുന്നേരം നീലേശ്വരം മന്ദംപുറം കാവിനടുത്ത് മദ്യലഹരിയില്‍ ബഹളം വെക്കുകയായിരുന്ന മൂന്നംഗ സംഘത്തെ അന്നത്തെ നീ ലേശ്വരം എസ് ഐ ബിജുലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടുകയായിരുന്നു.
Keywords: Liquor-drinking, case, Kanhangad, Kasaragod