city-gold-ad-for-blogger

മദ്യലഹരിയില്‍ ലോറി ഓടിച്ച് അപകട പരമ്പര സൃഷ്ടിച്ച ഡ്രൈവര്‍ റിമാന്‍ഡില്‍

മദ്യലഹരിയില്‍ ലോറി ഓടിച്ച് അപകട പരമ്പര സൃഷ്ടിച്ച   ഡ്രൈവര്‍ റിമാന്‍ഡില്‍
കാഞ്ഞങ്ങാട്: മദ്യ ലഹരിയില്‍ അമിതവേഗതയില്‍ ലോറി ഓടിച്ച് നിരവധി വാഹനങ്ങളില്‍ ഇടിച്ച സംഭവത്തില്‍
മധ്യ പ്രദേശ് സ്വദേശിയായ ധ്യാന്‍സിംഗിനെ ചൊവ്വാഴ്ച ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി. പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഞായറാഴ്ചയാണ് അമിതമായ മദ്യപിച്ച് ലോറി ഓടിച്ച് 11 വാഹനങ്ങളില്‍ ഇടിച്ചത്. ധ്യാന്‍സിംഗ് ഓടിച്ച എം.പി 09 എച്ച് ജി 0343 ലോറിയാണ് കൂട്ട അപകടങ്ങള്‍ സൃഷ്ടിച്ചത്.

സൗത്ത് ചിത്താരി മുതല്‍ കാഞ്ഞങ്ങാട് സൗത്ത് വരെയായിരുന്നു ധ്യാന്‍സിംഗിന്റെ പരാക്രമം. 11 വാഹനങ്ങളില്‍ ഇടിച്ച് കുതിച്ചു പാഞ്ഞ ലോറിയെ ചെമ്മട്ടം വയലില്‍വെച്ച് നാട്ടുകാരുടെ സഹായത്തോടെ പോലീസ് തടയുകയും െ്  ഡ്രൈവര്‍ ധ്യാന്‍സിംഗിനെയും ക്ലീനര്‍ മഹേഷിനെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

മുക്കൂടിലെ അബ്ദുല്‍ അസീസിന്റെ പരാതി പ്രകാരമാണ് ധ്യാന്‍സിംഗിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. അബ്ദുല്‍ അസീസ് ഓടിച്ച കെ എല്‍ 60 ഡി 4205 നമ്പര്‍ ആള്‍ട്ടോ കാറില്‍ ധ്യാന്‍സിംഗ് ഓടിച്ച ലോറി ഇടിക്കുകയായിരുന്നു.


Keywords:  Kanhangad, Kasaragod, Driver, Liquor-drinking

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia