city-gold-ad-for-blogger

അധ്യാപകര്‍ക്ക് പരിശീലന ക്ലാസ് സംഘടിപ്പിച്ചു

അധ്യാപകര്‍ക്ക് പരിശീലന ക്ലാസ് സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: ലയണ്‍സ് ക്ലബ് ഇന്‍ര്‍നാഷണല്‍ 2005 വര്‍ഷം മുതല്‍ കേരളത്തില്‍ നടപ്പിലാക്കിവരുന്ന സൈറ്റ് ഫോര്‍ കിഡ്‌സ് എന്ന പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ അധ്യാപകര്‍ക്കുള്ള പരീശിലന പരിപാടി 20/07 പടന്നക്കാട് ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ബേക്കല്‍ ക്ലബില്‍വെച്ച് നടത്തി. കാഞ്ഞങ്ങാട,് പടന്നക്കാട,് ചുള്ളിക്കര, വെള്ളിക്കോത്ത് എന്നി ക്ലബുകളുടെ പരിധിയില്‍ വരുന്ന ഹൊസ്ദുര്‍ഗ് ഉപജില്ലാ അധ്യാപകര്‍ക്കാണ് പരീശിലനം നല്‍കിയത്.

ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ. വേലായുധന്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ലയണ്‍സ് ചെയര്‍പേഴ്‌സണ്‍ ഡോ:പി.വി.കേളു അധ്യക്ഷത വഹിച്ചു. ലയണ്‍സ് മുന്‍ ഗവര്‍ണ്ണര്‍ കെ.ശ്രീനിവാസ ഷേണായി മുഖ്യ പ്രഭാഷണം നടത്തി. എ.ഇ.ഒ കെ.വി.പങ്കജാഷന്‍ , സി.എ.പീറ്റര്‍, കെ.ഗോപി, ടൈറ്റസ് തോമസ്സ്, പി.വൈ.ശ്രീധരന്‍, ഡോ: പവിത്രന്‍, പി.എ.ജോസഫ് എന്നിവര്‍ ആശംസയും, പ്രസിഡണ്ട് ജോയി ജോസഫ് സ്വാഗതവും, സെക്രട്ടറി എ.ആര്‍.സുരേഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.  ഡോ ത്രേസ്യാമ ജോസ്, ഡോ.പി.വി.കേളു എന്നിവര്‍ ക്ലാസ്സെടുത്തു. 


ആഗസ്ത് 12ന് ഹൗസ്ദുര്‍ഗ ഗവ.ഹൈസ്‌ക്കുളില്‍വെച്ച് നേത്ര പരിശോധന ക്യാബും സൗജന്യമായി കണ്ണട വിതരണം ചെയ്യും. കോഴിക്കോട് മലബാര്‍, ഹൈ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ ക്യാബില്‍ പങ്കെടുക്കും.

Keywords:  Lions club, Teachers Training class, Kanhangad, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia