സ്ലാബ് കാലില്‍ വീണ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു
Dec 8, 2011, 15:58 IST
കാഞ്ഞങ്ങാട്: സ്ലാബ് കാലില്‍ വീണ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. ബല്ലാ ഈസ്റ്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥിയും ബല്ലയിലെ സുരേഷിന്റെ മകനുമായ സുമേഷിനാണ്(14) സ്ലാബ് വീണ് പരിക്കേറ്റത്. ബുധനാഴ്ച ഉച്ചക്ക് സ്‌കൂള്‍ പരിസരത്തുകൂടി നടന്നുപോവുകയായിരുന്ന സുമേഷിന്റെ കാലില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ ചുമരില്‍ ചാരിവെച്ചിരുന്ന സ്ലാബ് വീഴുകയായിരുന്നു. സുമേഷിനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
Keywords: kasaragod, Kanhangad, Student, Injured