city-gold-ad-for-blogger

നീലേശ്വരം കൊട്രച്ചാലിലെ ഓട്ടോ ഡ്രൈവര്‍ കുഞ്ഞിരാമന്‍ മുട്ടത്ത് നിര്യാതനായി

നീലേശ്വരം: (www.kasargodvartha.com 23.04.2014) നീലേശ്വരത്തെ ആദ്യകാല വ്യാപാരിയും, ഓട്ടോ ഡ്രൈവറുമായ നീലേശ്വരം കൊട്രച്ചാലിലെ കുഞ്ഞിരാമന്‍ മുട്ടത്ത് (65) നിര്യാതനായി. പരേതരായ വെങ്ങാട്ട് അമ്പാടി - മുട്ടത്ത് പാറു ദമ്പതികളുടെ മകനാണ്. ഹൃദയാഘാതം മൂലം തിങ്കളാഴ്ച വൈകിട്ട് മംഗലാപുരം ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കുഞ്ഞിരാമന്‍ ബുധനാഴ്ച പുലര്‍ച്ചെ 1.30 മണിയോടെയായിരുന്നു മരണപ്പെട്ടത്.

ഭാര്യ: ടി. നാരായണി (കൊയോങ്കര, തൃക്കരിപ്പൂര്‍). മക്കള്‍: ഷാജി (അഫ്ഗാന്‍), ശ്രീജ (നെല്ലിക്കുന്ന്, കാസര്‍കോട്), സിന്ധു (അധ്യാപിക), ഷിജു (ടാക്‌സി ഡ്രൈവര്‍ നീലേശ്വരം), ഷീന (കാടങ്കോട്, ചെറുവത്തൂര്‍). മരുമക്കള്‍: ധന്യ (മാണിക്കോത്ത്), വാസു (നെല്ലിക്കുന്ന്, കാസര്‍കോട്), കുഞ്ഞിക്കണ്ണന്‍ മുട്ടത്ത് (കാസര്‍കോട് വാര്‍ത്ത ന്യൂസ് ഇന്‍ചാര്‍ജ്), ഷിബു കാരക്കടവത്ത് കാടങ്കോട്.
നീലേശ്വരം കൊട്രച്ചാലിലെ ഓട്ടോ ഡ്രൈവര്‍ കുഞ്ഞിരാമന്‍ മുട്ടത്ത് നിര്യാതനായി

സഹോദരങ്ങള്‍: കാര്‍ത്യായനി തൃക്കരിപ്പൂര്‍, ബാലന്‍ (ഗള്‍ഫ്), ഗംഗാധരന്‍ (എഫ്.സി.ഐ നീലേശ്വരം), തങ്കമണി (ആനച്ചാല്‍ നീലശ്വേരം), നിര്‍മല (കുഞ്ഞിമംഗലം) വിനോദന്‍ (മലേഷ്യ), പരേതനായ നാരായണന്‍ ആനച്ചാല്‍ നീലേശ്വരം.

സംസ്‌കാരം ബുധനാഴ്ച രാത്രി എട്ട് മണിയോടെ കൊട്രച്ചാലിലെ സമുദായ ശ്മശാനത്തില്‍ നടക്കും.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Neeleswaram, Obituary, Kasaragod, Kanhangad, Kerala, Kunhiraman Muttath. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia