കുഞ്ഞനന്തന്‍ പരപ്പയിലും ഒളിവില്‍ കഴിഞ്ഞതായി അഭ്യൂഹം
Jun 19, 2012, 16:32 IST
പരപ്പ: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പോലീസ് അന്വേഷിക്കുന്ന സിപിഎം പാനൂര്‍ ഏരിയാകമ്മിറ്റിയംഗം പി കെ കുഞ്ഞനന്തന്‍ പരപ്പയിലെ സിപിഎം കേന്ദ്രത്തിലും ഒളിവില്‍ കഴിഞ്ഞതായി അഭ്യൂഹം. പോലീസിനെ വെട്ടിച്ച് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിവിധ ഭാഗങ്ങളിലേക്ക് മാറിമാറി ഒളിവില്‍ പാര്‍ക്കാനെത്തിയ കുഞ്ഞനന്തന്‍ പരപ്പയിലും എത്തിയിരുന്നതായാണ് ദൃക്‌സാക്ഷികളെന്ന് അവകാശപ്പെടുന്നവര്‍ പ്രചരിപ്പിക്കുന്നത്.
പാര്‍ട്ടി ഗ്രാമമായ മടിക്കൈയില്‍ കുഞ്ഞനന്തന്‍ ഒളിവില്‍ കഴിഞ്ഞതായി നേരത്തെ സൂചനയുണ്ടായിരുന്നു. പരപ്പയിലെ ഒരു ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചശേഷം കുഞ്ഞനന്തന്‍ പുറത്തിറങ്ങുന്നത് ചിലര്‍ കണ്ടുവെന്നാണ് അഭ്യൂഹം ഉയര്‍ന്നിരിക്കുന്നത്. ചന്ദ്രശേഖരന്‍ വധത്തിന്റെ ബുദ്ധികേന്ദ്രമായി അറിയപ്പെടുന്ന കുഞ്ഞനന്തനെ പിടികൂടാന്‍ കണ്ണൂര്‍ - കാസര്‍കോട് ജില്ലകളിലായി പോലീസ് അന്വേഷണം ഇപ്പോഴും തുടരുകയാണ്.
കുഞ്ഞനന്തനെ പിടികൂടിയാല്‍ മാത്രമേ ചന്ദ്രശേഖരന്‍ വധത്തിന് പിന്നിലെ ഉന്നതതല ഗൂഡാലോചനകള്‍ പുറത്തുകൊണ്ടുവരാന്‍ സാധിക്കുകയുള്ളു. അതുകൊണ്ട് തന്നെ ഏത് വിധേനയും കുഞ്ഞനന്തനെ പിടികൂടുകയെന്ന ലക്ഷ്യത്തോടെയാണ് പോലീസ് അന്വേഷണം തുടരുന്നത്. അഭ്യൂഹത്തിന്റെ അടിസ്ഥാനത്തില്‍ പരപ്പ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

Keywords: T.P murder case, Kunhananthan, Stay, Parappa, Kasaragod