കുടുംബശ്രീ കായികമേള: ഫുട്‌ബോള്‍ മത്സരത്തില്‍ കാസര്‍കോട് ജില്ലാ ടീമിന് ഒന്നാംസ്ഥാനം
Sep 6, 2015, 10:30 IST
രാവണീശ്വരം: (www.kasargodvartha.com 06/09/2015) കുടുംബശ്രീ കായികമേളയില്‍ കാസര്‍കോട് ജില്ലാ ടീമിന് ഒന്നാം സ്ഥാനം. മലപ്പുറത്തുനടന്ന കായികമേളയില്‍ കര്‍ഷകത്തൊഴിലാളികളും തൊഴിലുറപ്പ് തൊഴിലാളികളുമടങ്ങുന്ന രാവണീശ്വരം വെള്ളന്തട്ടയിലെ കുടുംബിനികളാണ് ജില്ലയെ പ്രതിനിധീകരിച്ച് മത്സരത്തിനിറങ്ങിയത്.
സംസ്ഥാന ജൂനിയര്‍ ഫുട്‌ബോള്‍ താരമായ പ്രജീഷിന്റെ നേതൃത്വത്തിലുള്ള യുവാക്കളായിരുന്നു ടീമിന് പരിശീലനം നല്‍കിയത്. വെള്ളംതട്ടയിലെ രാധികയാണ് ടീമിനെ നയിച്ചത്. അനിത, രമ്യ, ഓമന, ഗീത, സരോജ, വിജയലക്ഷ്മി, ലളിത, രമണി, മാധവി, തങ്കമണി, സുജാത, കൊറത്തി എന്നിവരാണ് ജില്ലയ്ക്ക് വേണ്ടി ബൂട്ടണിഞ്ഞത്.
Keywords : Kasaragod, Kanhangad, Sports, Kudumbasree, Football, Tournament.