|
Pradeep |
കാസര്‍കോട: കെ.എസ്.യു സംഘടനാ തിരഞ്ഞെടുപ്പില്‍ വാശിയേറിയ മത്സരം. കോഴിക്കോട്ട് നടന്ന തിരഞ്ഞെടുപ്പില്‍ നിലവിലുള്ള ജില്ലാ പ്രസിഡന്റ് ജോമോന്‍ ജോസഫിനെ തോല്‍പ്പിച്ച് നിലവിലുള്ള ജില്ലാ വൈസ് പ്രസിഡന്റ് പ്രദീപന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ആകെയുള്ള 167 വോട്ടര്‍മാറില്‍ 89 വോട്ട് പ്രദീപന്‍ ലഭിച്ചു. ജോമോന് 79 വോട്ട് മാത്രമേ ലഭിച്ചുള്ളു. ഐ വിഭാഗം നേതാവാണ് പ്രദീപന്‍. എ വിഭാഗക്കാരനാണ് ജോമോന്‍ ജോസഫ്. എട്ട് പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. നോയല്‍ രാജപുരം സെന്റ് പയസ് കോളജില്‍ (രണ്ട് വോട്ട്), ഹാരിസ് ഗവ.കോളജ്, കാസര്‍കോട് (മൂന്ന് വോട്ട്), ആരീഫ് പെര്‍ള നളന്ദ കോളജ്(മൂന്ന് വോട്ട്), പ്രജീഷ് കാസര്‍കോട് ഗവ. ഐ.ടി.ഐ (നാല് വോട്ട്), കാര്‍ത്തികേയന്‍ പെരള നളന്ദ കോളജ് (രണ്ട് വോട്ട്), രതീഷ് നെഹ്‌റു കോളജ,് കാഞ്ഞങ്ങാട് (രണ്ട് വോട്ട്). എ വിഭാഗത്തിന് കനത്ത തിരിച്ചടി നല്‍കി കൊണ്ടാണ് ഐ വിഭാഗം പ്രസിഡന്റ് സ്ഥാനം പിടിച്ചെടക്കിയത്.
കോഴിക്കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, കാസര്‍കോട് ജില്ലാ പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പാണ് കോഴിക്കോട് വെച്ച് നടന്നത്. കാസര്‍കോട് ഗവ. ഐ.ടി.ഐ വിദ്യാര്‍ത്ഥിയാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പ്രദീപ്. താഴുന്നോര്‍ സ്വദേശിയാണ്.
Keywords: Kasaragod, KSU, Kanhangad, Kozhikode, President, Pradeep.