city-gold-ad-for-blogger

കെഎസ്‌യു ജില്ലാ പ്രസിഡണ്ടിനുനേരെ ക്ഷേത്ര പരിസരത്ത് ആക്രമണം

കാഞ്ഞങ്ങാട്: (www.kasargodvartha.com 13.01.2015) കെ.എസ്.യു കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ബി.പി പ്രദീപ്കുമാറിനുനേരെ ആക്രമണം. മഡിയന്‍ കൂലോം ക്ഷേത്രത്തിലെ പാട്ടുത്സവുമായി ബന്ധപ്പെട്ട് പീഠം വഹിച്ചുകൊണ്ടുള്ള യാത്രയ്ക്കിടെ ഒരു സംഘം അടോട്ട് ക്ലബ്ബ് സമീപത്തുനിന്നും അക്രമിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് 6.30 മണിയോടെയാണ് സംഭവം.
പാട്ടുത്സവുമായി ബന്ധപ്പെട്ട് മുളവന്നൂര്‍, നാരോത്ത് വിഭാഗങ്ങളുടെ എഴുന്നള്ളത്ത് നടത്താറുണ്ട്. ഇതില്‍ പീഠം വഹിച്ചുകൊണ്ട് പോവുകയായിരുന്നു പ്രദീപ്. പീഠം കൈമാറി തിരിച്ചുവരുന്നതിനിടെയാണ് അടോട്ട് അക്രമികള്‍ പ്രദീപിനെ വധിക്കാന്‍ ശ്രമിച്ചത്.

മാരകായുധങ്ങളുടെ വെട്ടേറ്റ് തലയ്ക്ക് മുതുകിനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മാവുങ്കാല്‍ പറക്കളായി റോഡിലെ ചേമന്തോട് സ്വദേശിയായാണ് ബി.പി പ്രദീപ്. പെരിയ അംബേദ്കര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് തിരഞ്ഞെടുപ്പില്‍ കെ എസ് യു ഉജ്ജ്വലവിജയം നേടിയിരുന്നു. ഇതിലുള്ള വൈരാഗ്യത്തില്‍ സിപിഎം പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് കെ എസ് യു ജില്ലാ ഭാരവാഹികള്‍ ആരോപിച്ചു.

അക്രമത്തില്‍ അപലപിക്കാനായി സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രതിഷേധദിനമാചരിക്കാന്‍ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു. കെ എസ് യു ജില്ലാ പ്രസിഡണ്ടിനുനേരെയുണ്ടായ അക്രമത്തില്‍ ഡി സി സി പ്രസിഡണ്ട് അഡ്വ. സി കെ ശ്രീധരന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രദീപിനെ പി സി വിഷ്ണുനാഥ് എം എല്‍ എ സന്ദര്‍ശിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കെഎസ്‌യു ജില്ലാ പ്രസിഡണ്ടിനുനേരെ ക്ഷേത്ര പരിസരത്ത് ആക്രമണം

Keywords : Kanhangad, KSU, District, President, Assault, Congress, BP Pradeep Kumar. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia