city-gold-ad-for-blogger

ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ്: കെഎസ്‌യുവില്‍ കള്ളവോട്ട് വിവാദം

ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ്: കെഎസ്‌യുവില്‍ കള്ളവോട്ട് വിവാദം
V.P.Pradeep Kumar
കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം കോഴിക്കോട് പന്നിയന്‍കരയില്‍ നടന്ന കെഎസ്‌യു കാസര്‍കോട് ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് വിവാദം. 14 കള്ളവോട്ട് കണ്ടെത്തിയെന്ന പരാതിയുമായി എ ഗ്രൂപ്പ് രംഗത്തിറങ്ങിയതോടെ വിവാദം കൂടുതല്‍ കൊഴുത്തു.

മൊത്തം വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ വോട്ടിന്റെ എണ്ണം 172 ആണ്. ജില്ലാ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഐ ഗ്രൂപ്പിലെ വി പി പ്രദീപ് കുമാറിന് 82 ഉം എതിര്‍ സ്ഥാനാര്‍ത്ഥി എയിലെ ജോമോന്‍ ജോസഫിന് 72 ഉം വോട്ടാണ് ലഭിച്ചത്. എ പാനലില്‍ മത്സരിച്ച നോയലിന് 2 ഉം ഹാരിസ്, ആരിഫ് എന്നിവര്‍ക്ക് 3 വീതവും ഐ പാനലിലെ പ്രജീഷിന് 4 ഉം കാര്‍ത്തികേയന്‍, രതീഷ് എന്നിവര്‍ക്ക് 2 വീതവും വോട്ടാണ് ലഭിച്ചത്.

ഈ കണക്കനുസരിച്ച് മൊത്തം വോട്ടര്‍മാരുടെ എണ്ണം ആകണം. എന്നാല്‍ വോട്ടര്‍ രജിസ്റ്ററില്‍ ഒപ്പിട്ടവരുടെ എണ്ണം
158 മാത്രമാണ്. 14 എണ്ണം കള്ളവോട്ടുകളാണെന്നാണ് എ ഗ്രൂപ്പിന്റെ പരാതി. വോട്ടെണ്ണിയതിന് ശേഷം റിട്ടേണിംങ് ഓഫീസര്‍ പറഞ്ഞത് മൊത്തം വോട്ടിന്റെ എണ്ണം 168 എന്നാണ്. ഓരോ സ്ഥാനാര്‍ത്ഥിക്കും ലഭിച്ച വോട്ട് കൂട്ടുമ്പോള്‍ കിട്ടുന്ന എണ്ണം 172 ആയിരിക്കെ റിട്ടേണിംങ് ഓഫീസര്‍ 168 എന്ന് വെളിപ്പെടുത്തിയതും എ ഗ്രൂപ്പില്‍ സംശയം ജനിപ്പിച്ചിട്ടുണ്ട്.

Keywords: election, KSU, Kanhangad, Kasaragod

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia