പരാജയഭീതി മുന്നില്‍ കണ്ട് എസ്.എഫ്.ഐ നടത്തുന്നത് വ്യാജപ്രചരണങ്ങള്‍ കെ.എസ്.യു
Oct 26, 2014, 10:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 26.10.2014) പെരിയ അംബേദ്കര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ യൂണിയന്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന എസ്എഫ്‌ഐയുടെ ആരോപണം പരാജയഭീതി മൂലമാണെന്ന് കെഎസ്‌യു ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്ക് എസ്.എഫ്.ഐ നല്‍കിയ നാമനിര്‍ദേശപത്രിക പൂരിപ്പിച്ചതിലെ അപാകതകള്‍ കാരണം തള്ളുകയും പ്രസ്തുത സീറ്റില്‍ കെ.എസ്.യു എതിരില്ലാതെ തിരഞ്ഞെടുക്കുകയുമായിരുന്നു.
വര്‍ഷങ്ങളായി മറ്റൊരു വിദ്യാര്‍ത്ഥി സംഘടനയ്ക്കും പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കാതിരുന്ന എസ്.എഫ്.ഐയുടെ അപ്രമാദിത്വം അവസാനിപ്പിച്ചുകൊണ്ട് കഴിഞ്ഞവര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ കെ.എസ്.യു മുഴുവന്‍ സീറ്റിലും അട്ടിമറി വിജയം നേടിയിരുന്നു. ഇത്തവണയും കെ.എസ്.യു വിജയിക്കുമെന്നുറപ്പായതിനാലാണ് എസ്.എഫ്.ഐ വിലകുറഞ്ഞ പഴഞ്ചന്‍ ആരോപണങ്ങളുന്നയിക്കുന്നതെന്ന് കെ.എസ്.യു ജില്ലാ പ്രസിഡണ്ട് ബി.പി. പ്രദീപ്കുമാര്‍ പറഞ്ഞു.
എസ്.എഫ്.ഐ എതിരില്ലാതെ ജയിച്ചുവെന്നവകാശപ്പെടുന്ന ക്യാമ്പസുകളിലെ ജനാധിപത്യത്തെ കശാപ്പ് ചെയ്ത് മറ്റുള്ളവരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ അനുവദിക്കാതെ ഏകപക്ഷീയവിജയം അവകാശപ്പെടുന്നവര്‍ അംബേദ്കര്‍ കോളജില്‍ ജനാധിപത്യ ധ്വംസനം ആരോപിക്കുന്നത് തികച്ചും അടിസ്ഥാനരഹിതമാണെന്നും കെ.എസ്.യു ആരോപിച്ചു. അതേസമയം കാസര്‍കോട് ചാല യൂണിവേഴ്‌സിറ്റി ക്യാമ്പസ് കെ.എസ്.യു സഖ്യം മുഴുവന്‍ സീറ്റിലും എതിരില്ലാതെ വിജയിച്ചതായി കെ.എസ്.യു ജില്ലാ കമ്മിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു.
യോഗത്തില്‍ കെ.എസ്.യു ജില്ലാ ഭാരവാഹികളായ കാര്‍ത്തികേയന്‍ പെരിയ, പ്രജീഷ് രാജ് കുട്ടിയാനം, രതീഷ് രാഘവന്‍ എന്നിവര്‍ സംസാരിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, KSU, SFI, Election, Periya Ambedker College.
Advertisement: