കെഎസ്ടിപി റോഡ് നിര്‍മാണം മന്ദഗതിയില്‍: യൂത്ത് ലീഗ് വീണ്ടും സമരത്തിനൊരുങ്ങുന്നു
Jan 14, 2015, 21:12 IST
കാസര്‍കോട്: (www.kasargodvartha.com 14.01.2015) കാസര്‍കോട് - കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡ് നിര്‍മാണം മന്ദഗതിയില്‍ പുരോഗമിക്കുന്നതിനിടെ യൂത്ത് ലീഗ് വീണ്ടും സമരത്തിനൊരുങ്ങുന്നു. ഇതിന്റെ മുന്നോടിയായി മുസ്ലിം ലീഗ് നേതാക്കള്‍ ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീറുമായി ചര്‍ച്ച നടത്തി.
വിഷയം ചര്‍ച്ച ചെയ്യാന്‍ ജില്ല കലക്ടര്‍ 21 നു യോഗം വിളിച്ചു ചേര്‍ത്തു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലംപാടി, ജനറല്‍ സെക്രട്ടറി അസാ അഷ്‌റഫ്, ഉദുമ മണ്ഡലം പ്രസിഡണ്ട് ടി.ഡി കബീര്‍, ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് അന്‍വര്‍ കോളിയടുക്കം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
നേരത്തെ മേല്‍പറമ്പിലും മറ്റു പ്രദേശങ്ങളിലും റോഡ് നിര്‍മാണ പ്രവര്‍ത്തി ഇഴഞ്ഞു നീങ്ങുന്നതിനെതിരെ യൂത്ത് ലീഗ് രംഗത്ത് വന്നിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ റോഡ് പണി പെട്ടെന്ന് പൂര്‍ത്തീകരിക്കുമെന്ന് കരാറുകാര്‍ ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. നിര്‍മാണം വീണ്ടും മന്ദഗതിയിലായതോടെയാണ് യൂത്ത് ലീഗ് രണ്ടാം ഘട്ട സമരത്തിനൊരുങ്ങുന്നത്.
വിഷയം ചര്‍ച്ച ചെയ്യാന്‍ ജില്ല കലക്ടര്‍ 21 നു യോഗം വിളിച്ചു ചേര്‍ത്തു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലംപാടി, ജനറല്‍ സെക്രട്ടറി അസാ അഷ്‌റഫ്, ഉദുമ മണ്ഡലം പ്രസിഡണ്ട് ടി.ഡി കബീര്‍, ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് അന്‍വര്‍ കോളിയടുക്കം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Keywords : Road, Youth League, Protest, Kasaragod, Kanhangad, District Collector, Meeting, KSTP Construction.