കെ.എസ്.ആര്‍.ടി.സി. സര്‍വീസ് വെട്ടിക്കുറച്ചു; വിദ്യാര്‍ത്ഥികള്‍ യാത്രചെയ്യുന്നത് ചവിട്ടുപടിയില്‍ തൂങ്ങി
Aug 17, 2013, 16:50 IST
കാസര്‍കോട്: ചന്ദ്രഗിരി റൂട്ടില്‍ കാഞ്ഞങ്ങാട്- കാസര്‍കോട് ദേശീയപാതയില്‍ സര്‍വീസ് വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ യാത്രചെയ്യുന്നത് ചവിട്ടുപടിയിലെ കമ്പിയില്‍ തൂങ്ങിക്കിടന്ന്. രാവിലെ ഏഴര മുതല്‍ 10.30 വരെ കെ.എസ്.ആര്‍.ടി.സി ബസുകള്‍ കാര്യമായി സര്‍വീസ് നടത്തുന്നില്ല.
ബസുകളുടെ അഭാവം സ്‌കൂളുകളിലും ഓഫീസുകളിലും പോകുന്നവര്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. കുട്ടികള്‍ക്ക് സമയത്തിന് സ്‌കൂളിലെത്താന്‍ കഴിയാത്തതിനാല്‍ നിരവധി അധ്യയനങ്ങളാണ് നഷ്ടപ്പെടുത്തേണ്ടി വരുന്നത്. ഓഫീസുകളില്‍ സമയത്തിന് ഹാജരാകാത്തതിനാല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഹാജര്‍ അനുവദിക്കാന്‍ മേലധികാരികള്‍ തയാറാകുന്നില്ല.
സര്‍വീസ് നടത്തുന്ന ചുരുക്കം ചില ബസുകളില്‍ കയറി പറ്റാനുള്ള വ്യഗ്രതയില്‍ പലര്‍ക്കും ബസില്‍ നിന്നും താഴെ വീണ് പരിക്കേല്‍ക്കുന്നു. കെ.എസ്.ആര്‍.ടി.സി ബസുകളുടെ ഷെഡ്യൂള്‍ വെട്ടിക്കുറച്ചതിന്റെ ഫലമായി ബസുകളിലെ അമിതമായ തിരക്കു കാരണം ബസില്‍ നിന്നും തെറിച്ചുവീണ് ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥി മരിച്ചിരുന്നു.
ഇത്തരത്തിലുള്ള അപായങ്ങള്‍ കണ്‍മുന്നില്‍ നടന്നിട്ടും അധികൃതര്‍ വെട്ടിക്കുറച്ച ഷെഡ്യൂളുകള്‍ പുന: സ്ഥാപിക്കാനോ ബസുകളുടെ എണ്ണം കൂട്ടാനോ തയാറായിട്ടില്ല. അതിനാല്‍ വിദ്യാര്‍ത്ഥി-സാമൂഹ്യ-സാംസ്‌ക്കാരിക-രാഷ്ട്രീയ സംഘടനകളെ ഏകോപിപ്പിച്ച് ജനകീയ കൂട്ടായ്മ സെപ്തംബര്‍ മൂന്നിന് സംഘടിപ്പിക്കുവാന്‍ കേരള പൗരാവകാശ സംരക്ഷണ സമിതി സംസ്ഥാന കൗണ്‍സില്‍ യോഗം തീരുാനിച്ചു. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ യാത്ര അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടം നികത്താന്‍ സര്‍ക്കാര്‍ കോടികള്‍ അനുവദിക്കുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ സൗജന്യ യാത്രയ്ക്ക് കടുംപിടുത്തം പിടിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ യോഗം ശക്തമായി പ്രതിഷേധിച്ചു. യോഗത്തില്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി മാപ്പിളക്കുണ്ട്, വൈസ് പ്രസിഡന്റ് ചാത്തങ്കൈ ദാമോദരന്‍ നായര്‍, ഷംസുദ്ദീന്‍ ഫാറൂഖി, അഡ്വ.ബല്‍റാം കോഴിക്കോട്, ഡോ.ജയറാം തലശ്ശേരി, പി.കെ.രാമചന്ദ്രന്‍, കെ.ഗിരിജ, ഉബൈദുള്ള കടവത്ത് എന്നിവര്‍ സംസാരിച്ചു.
Also Read:
നെഹ്‌റു സിഐഎയുടെ ചാരവിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമതാവളം വിട്ടുനല്‍കി

Keywords: K.S.R.T.C Bus, Kasaragod, Chandrigiri, Kanhangad, Students, Chattanchal, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.