city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

KSRTC ഡിപോ ഉദ്ഘാടനം 24ന്: ബസ് സര്‍വീസുകളുടെ കാര്യത്തില്‍ തീരുമാനമായില്ല

KSRTC ഡിപോ ഉദ്ഘാടനം 24ന്: ബസ് സര്‍വീസുകളുടെ കാര്യത്തില്‍ തീരുമാനമായില്ല
File photo
കാഞ്ഞങ്ങാട്: കെ. എസ്. ആര്‍. ടി. സി കാഞ്ഞങ്ങാട് സബ് ഡിപോ മാര്‍ച്ച് 24 ന് ഉദ്ഘാടനത്തിന് ഒരുങ്ങുമ്പോഴും ഡിപോയില്‍ നിന്ന് ആരംഭിക്കുന്ന ബസ് സര്‍വീസുകളുടെ കാര്യത്തില്‍ ഇപ്പോഴും അവ്യക്തത. ബസ് ഷെഡ്യൂളുകളുമായി ബന്ധപ്പെട്ട് ശുപാര്‍ശകള്‍ കെ. എസ്. ആര്‍. ടി. സി മാനേജ്‌മെന്റിന്റെ മുന്നിലെത്തിയെങ്കിലും ഈ ശുപാര്‍ശയില്‍ ഇനിയും തീരുമാനമായിട്ടില്ല.

കാസര്‍കോട് ഡിപോയില്‍നിന്ന് ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന 27 ബസുകളും പയ്യന്നൂരില്‍ നിന്ന് 13 ഉം കണ്ണൂരില്‍ നിന്ന് മൂന്ന് ബസുകളും അനുവദിക്കുന്നതിനുള്ള ശുപാര്‍ശയാണ് മാനേജ്‌മെന്റിന്റെ മുന്നിലെത്തിയത്. എന്നാല്‍ ഇനിയും ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. പത്ത് പുതിയ ബസുകള്‍ അനുവദിക്കുമെന്ന് പറഞ്ഞ് കേട്ടിരുന്നെങ്കിലും നിലവിലുള്ള സാമ്പത്തിക അരാജകത്വം അതിന് വിനയായിട്ടുണ്ട്. കാഞ്ഞങ്ങാട് ഡിപോയില്‍ നിന്ന് സൂപ്പര്‍ ഫാസ്റ്റ് സര്‍വീസ് തുടങ്ങുന്നതിനെ കുറിച്ച് ഇനിയും തീരുമാനമായിട്ടില്ല.

ബാഗമണ്ഡലം, പാണത്തൂര്‍, ചെറുവത്തൂര്‍, ചിറ്റാരിക്കാല്‍, കൊന്നക്കാട്, ചീമേനി, മയ്യില്‍ എന്നീ റൂട്ടുകളിലേക്ക് കൂടുതലായും സര്‍വീസ് നടത്താനുള്ള ശുപാര്‍ശയാണ് മാനേജ്‌മെന്റിന് മുമ്പാകെ അയച്ച് കൊടുത്തത്. ഒരു തീരുമാനവും ഇക്കാര്യത്തില്‍ കൈകൊണ്ടിട്ടില്ല. ഒരു വിവരവും തിരുവനന്തപുരത്തെ കെ. എസ്. ആര്‍. ടി. സി ആസ്ഥാനത്ത് നിന്ന് കാസര്‍കോട്ടെ ഡിപോയിലേക്ക് എത്തിയിട്ടുമില്ല. ഉദേ്യാഗസ്ഥ നിയമനത്തിലും ഇത് തന്നെയാണ് സ്ഥിതി. അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്കാണ് ഈ ഡിപോയുടെ പൂര്‍ണ ചുമതല. എന്നാല്‍ തസ്തിക അനുവദിച്ചതല്ലാതെ ആരെയും ഈ തസ്തികയില്‍ നിയമിച്ചിട്ടുമില്ല. ഏതാണ്ട് 250 ലധികം ജീവനക്കാരെ നിയമിക്കേണ്ടിവരും. ഇവരുടെ നിയമനം സംബന്ധിച്ച പട്ടികയും തിരുവനന്തപുരത്തേക്ക് അയച്ചുകൊടുത്തിട്ടുണ്ടെങ്കിലും നിയമന കാര്യവും അനിശ്ചിതത്വത്തില്‍ തന്നെ. അതിനിടെ ഉദ്ഘാടന ചടങ്ങ് കെങ്കേമമാക്കുന്നതിന് സംഘാടക സമിതി രൂപീകരണ യോഗം വ്യാഴാഴ്ച രാവിലെ 10 മണിക്ക് കോട്ടച്ചേരി കുന്നുമ്മല്‍ ബാങ്ക് ഹാളില്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്.

Keywords: KSRTC, Sub depot, Bus services, Employees appointment, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia