city-gold-ad-for-blogger
Aster MIMS 10/10/2023

കെ.എസ്.ആർ.ടി. സി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ 2 പേർ മരിച്ചു

കാഞ്ഞങ്ങാട്: കെ.എസ്.ആർ.ടി. സി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു സുഹൃത്തുക്കള്‍ മരിച്ചു. ഇവരോടൊപ്പമുണ്ടായിരുന്ന വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. പരപ്പ- മാലോം റോഡില്‍ വെള്ളിയാഴ്ച രാത്രി 8.30 മണിയോടെയാണ് അപകടം. തായന്നൂര്‍ സര്‍ക്കാരി കോളനിയിലെ കൊട്ടന്‍ എന്ന രാജേന്ദ്രന്റേയും വാസന്തിയുടെയും മകന്‍ രാജേഷ്(21), തായന്നൂര്‍ പാത്തിക്കരയിലെ കുഞ്ഞിരാമന്റേയും കല്യാണിയുടെയും മകന്‍ രാജേഷ് (19) എന്നിവരാണ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ തായന്നൂര്‍ മാധവന്റെ മകന്‍ ഉണ്ണിയെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തായന്നൂര്‍ ഹൈസ്‌ക്കൂളിലെ എട്ടാംതരം വിദ്യാര്‍ത്ഥിയാണ് ഉണ്ണി. കൊന്നക്കാട്ടേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസും എതിരെ വരികയായിരുന്ന ബൈക്കും പുന്നക്കുന്ന് കുരിതപ്പള്ളിക്കടുത്തെ വളവില്‍ വെച്ചാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ രണ്ടു സുഹൃത്തുക്കളും ഉടന്‍ തന്നെ മരിച്ചിരുന്നു.

കെ.എസ്.ആർ.ടി. സി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ 2 പേർ മരിച്ചു
File photo
അപകട വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ ഗുരുതരാവസ്ഥയില്‍ കിടന്നിരുന്ന ഉണ്ണിയെ ആശുപത്രിയില്‍ എത്തിച്ചു. സുഹൃത്തിന്റെ ബൈക്ക് വാങ്ങി ഉണ്ണിയുടെ ബന്ധുവീട്ടില്‍ പോയി തിരിച്ചുവരുന്ന വഴിയാണ് അപകടം. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

സുഹൃത്തുക്കളുടെ ദാരുണ മരണം നാട്ടുകാരെ ദു:ഖത്തിലാഴ്ത്തിയിരിക്കയാണ്. അപകട വിവരമറിഞ്ഞ ഉടനെ വന്‍ ജനാവലിയാണ് സംഭവ സ്ഥലത്ത് തടിച്ചുകൂടിയത്.



ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Accident, Kanhangad, Accident, Student, KSRTC, KSRTC-bus, Bike, Malayalam gulf news.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL