city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കെ.എ­സ്.ആര്‍.ടി.സി. ബ­സ് ബ്രേ­ക്ക് പൊ­ട്ടി മ­റി­ഞ്ഞു; പ­ത്തോ­ളം­പേര്‍­ക്ക് പ­രി­ക്ക്

കെ.എ­സ്.ആര്‍.ടി.സി. ബ­സ് ബ്രേ­ക്ക് പൊ­ട്ടി മ­റി­ഞ്ഞു; പ­ത്തോ­ളം­പേര്‍­ക്ക് പ­രി­ക്ക്
കാസര്‍­കോട്: ച­ളിയം­കോ­ട് കോ­ട്ട­രുവ­ത്ത് ബ്രേ­ക്ക് പൊ­ട്ടിയ കെ.എ­സ്.ആ­ര്‍.ടി.സി. ബ­സ് നി­യ­ന്ത്ര­ണം­വി­ട്ട് മ­റി­ഞ്ഞ് പ­ത്തോ­ളം യാ­ത്ര­ക്കാര്‍­ക്ക് പ­രി­ക്കേ­റ്റു.

ഉ­പ്പ­ള­യി­ലെ ബ­ഷീ­റി­ന്റെ ഭാര്യ ഫ­രീ­ദ (43), വി­ക­ലാം­ഗനാ­യ മ­കന്‍ അ­മീര്‍­ഖാന്‍ (21), മ­കള്‍ ശ­ബ്‌­ന (അ­ഞ്ച്), കാസര്‍­കോ­ട് അ­ശോ­ക് ന­ഗ­റി­ലെ സു­ജി­ത്തി­ന്റെ ഭാ­ര്യ ര­മ (47), കാ­ഞ്ഞ­ങ്ങാ­ട് ക­ട­പ്പുറ­ത്തെ ഗ­ണേ­ഷി­ന്റെ ഭാ­ര്യ വി­ചി­ത്ര (30), കാ­ഞ്ഞ­ങ്ങാ­ട് ക­ല്ലൂരാ­വി­യി­ലെ അ­ബ്ദുല്ല­യു­ടെ മ­കന്‍ എം. സാ­ബി­ത്ത് (12), എ­ളേ­രി­ത­ട്ടി­ലെ രാ­മന്‍ നാ­യ­രു­ടെ മ­കന്‍ പി.വി. രാ­ധാ­കൃ­ഷ്­ണന്‍ (38), ക­ള­നാട്ടെ ഗോ­പാല­ന്റെ ഭാ­ര്യ ഭാര്‍ഗവി (50) എ­ന്നിവ­രെ കാസര്‍­കോ­ട് ജ­ന­റല്‍ ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പി­ച്ചു. സ്‌­കോര്‍പ്പി­യോ­യി­ലു­ണ്ടാ­യി­രു­ന്ന ഉദു­മ സ്വ­ദേ­ശി­കളാ­യ ഹു­സൈന്‍, ശ­ക്കീര്‍, ഷു­ക്കൂര്‍ എ­ന്നി­വര്‍ അ­ത്ഭു­ത­ക­ര­മാ­യി ര­ക്ഷ­പ്പെട്ടു.

കെ.എ­സ്.ആര്‍.ടി.സി. ബ­സ് ബ്രേ­ക്ക് പൊ­ട്ടി മ­റി­ഞ്ഞു; പ­ത്തോ­ളം­പേര്‍­ക്ക് പ­രി­ക്ക്
Sabith
കെ.എ­സ്.ആര്‍.ടി.സി. ബ­സ് ബ്രേ­ക്ക് പൊ­ട്ടി മ­റി­ഞ്ഞു; പ­ത്തോ­ളം­പേര്‍­ക്ക് പ­രി­ക്ക്
Radha Krishnan
ശ­നി­യാഴ്ച വൈ­കിട്ട് 4.30 മണി­യോ­ടെ­യാ­ണ് അ­പ­ക­ടമുണ്ടാ­യത്. കാ­ഞ്ഞ­ങ്ങാ­ട് ഭാ­ഗ­ത്തേ­ക്ക് പോ­വു­ക­യാ­യി­രു­ന്ന കെ.എല്‍ 15-6505 ന­മ്പര്‍ മ­ല­ബാര്‍ കെ.എ­സ്.ആര്‍.ടി.സി. ബ­സാ­ണ് ബ്രേക്ക്‌­പൊ­ട്ടി­യ­ശേ­ഷം നി­യ­ന്ത്ര­ണം­വി­ട്ട് കു­ന്നിന്‍ ചെ­രി­വി­ലി­ടി­ച്ച് മ­റി­ഞ്ഞത്. മ­റി­യു­ന്ന­തി­നിടെ തൊ­ട്ട് പി­ന്നി­ലാ­യി­വ­ന്ന കെ.എല്‍. 13 ക്യു 9313 ന­മ്പര്‍ സ്‌­കോര്‍പ്പി­യോ­യു­ടെ മു­ക­ളി­ലേ­ക്ക് മ­റി­യു­ക­യാ­യി­രു­ന്നു. സ്‌­കോര്‍പിയോ ബ­സി­നെ ത­ടു­ത്ത­തി­നാ­ലാ­ണ് അ­പ­ക­ട­ത്തി­ന്റെ ആ­ഘാ­തം കു­റ­ഞ്ഞത്.

ബ്രേ­ക്ക് പൊ­ട്ടി­യ­തി­നാല്‍ ബ­സ് അ­മി­ത­വേ­ഗ­ത­യി­ലാ­യി­രുന്നു. ഡ്രൈ­വ­റു­ടെ മ­നോ­ധൈര്യ­മാ­ണ് വന്‍ അ­പ­ക­ട­ത്തില്‍ നിന്നും യാ­ത്ര­ക്കാ­രെ ര­ക്ഷ­പ്പെ­ടു­ത്തി­യത്. ബ­സ് റോ­ഡി­ന്റെ അ­രി­കി­ലേ­ക്ക് മാ­റ്റി­യാ­ണ് ഡ്രൈ­വര്‍­ ബസ് നിര്‍­ത്താന്‍ നോ­ക്കി­യത്.

കെ.എ­സ്.ആര്‍.ടി.സി. ബ­സ് ബ്രേ­ക്ക് പൊ­ട്ടി മ­റി­ഞ്ഞു; പ­ത്തോ­ളം­പേര്‍­ക്ക് പ­രി­ക്ക്

കെ.എ­സ്.ആര്‍.ടി.സി. ബ­സ് ബ്രേ­ക്ക് പൊ­ട്ടി മ­റി­ഞ്ഞു; പ­ത്തോ­ളം­പേര്‍­ക്ക് പ­രി­ക്ക്

കെ.എ­സ്.ആര്‍.ടി.സി. ബ­സ് ബ്രേ­ക്ക് പൊ­ട്ടി മ­റി­ഞ്ഞു; പ­ത്തോ­ളം­പേര്‍­ക്ക് പ­രി­ക്ക്

Keywords:  Kasaragod, Chalayyangod, Kanhangad, KSRTC-bus, Accident, Injured, hospital, Kerala

Photos:  Niyas Chemnad, Zubair Pallickal

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia