city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അരിയിട്ട് വാഴിച്ച് നിരാജ്ഞനം ഉഴിഞ്ഞു; കൃഷ്ണവര്‍മ്മ രാജ ഇനി മൂത്ത രാജാവ്

അരിയിട്ട് വാഴിച്ച് നിരാജ്ഞനം ഉഴിഞ്ഞു; കൃഷ്ണവര്‍മ്മ രാജ ഇനി മൂത്ത രാജാവ്
നീലേശ്വരം: അരിയിട്ട് വാഴിച്ച് നിരാജ്ഞനം ഉഴിഞ്ഞ് അഡ്വ. ടി.സി. സി. കൃഷ്ണവര്‍മ്മ രാജ നീലേശ്വരം തെക്കേ കോവിലകത്തെ മൂത്ത രാജാവായി ബുധനാഴ്ച സ്ഥാനമേറ്റു. തികച്ചും പാരമ്പര്യമായ ചടങ്ങുകളോടെയാണ് മൂത്ത രാജാവും ഇളയ രാജാക്കന്മാരും ഇന്ന് അധികാര സ്ഥാനമേറ്റത്. മൂത്ത രാജാവിന് പുറമെ തെക്കേ കോവിലകത്തെ ടി.സി. രാമവര്‍മ്മ രാജ മൂന്നാംകൂര്‍ രാജാവായും കക്കാട്ട് മഠത്തില്‍ കോവിലകത്തെ എം.സി. ഉദയവര്‍മ്മ രാജ നാലാംകൂര്‍ രാജാവായും കിണാവൂര്‍ കോവിലകത്തെ കെ.സി. രാമവര്‍മ്മ രാജ അഞ്ചാംകൂര്‍ രാജാവായും അധികാരമേറ്റു.

ഇളയ രാജാവായി അധികാരമേല്‍ക്കേണ്ടുന്ന തെക്കേ കോവിലകത്തെ ടി.സി. കേരളവര്‍മ്മ രാജ അസുഖത്തെ തുടര്‍ന്ന് മുംബൈയിലായതിനാല്‍ ചടങ്ങിനെത്തിയില്ല. ഇദ്ദേഹത്തിന്റെ രാജവാഴ്ച ചടങ്ങുകള്‍ പിന്നീട് നടക്കും.

മൂത്ത രാജാവായിരുന്ന തെക്കേ കോവിലകത്തെ ടി.സി. കൃഷ്ണവര്‍മ്മ വലിയരാജയുടെ ദേഹവിയോഗത്തെ തുടര്‍ന്നാണ് അഞ്ച് കൂര്‍ വാഴ്ച രാജാക്കന്മാര്‍ക്കും സ്ഥാനക്കയറ്റം കിട്ടിയത്. രാജ പാരമ്പര്യം തുളുമ്പുന്ന പ്രൗഢഗംഭീരമായ ചടങ്ങാണ് ബുധനാഴ്ച രാവിലെ നടന്നത്.

അരിയിട്ട് വാഴിച്ച് നിരാജ്ഞനം ഉഴിഞ്ഞു; കൃഷ്ണവര്‍മ്മ രാജ ഇനി മൂത്ത രാജാവ്മൂത്ത രാജാവും മൂന്ന് ഇളയ രാജാക്കന്മാരും രാവിലെ 8 മണിയോടെ തെക്കേ കോവിലകത്തു നിന്നും ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിനായി പുറപ്പെട്ടതോടെയാണ് ചടങ്ങ് തുടങ്ങിയത്. ആദ്യം നീലേശ്വരം തളിയില്‍ ശിവക്ഷേത്രത്തില്‍ ഇവര്‍ ദര്‍ശനം നടത്തി. ക്ഷേത്രം തന്ത്രി തരണനല്ലൂര്‍ തെക്കിനിയേടത്ത് ഉണ്ണി നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ ക്ഷേത്രത്തില്‍ പ്രത്യേക ചടങ്ങ് നടന്നു. ഇതിന് ശേഷം രാജാക്കന്മാര്‍ മാടത്തിന്‍കീഴില്‍ ക്ഷേത്രപാലക ക്ഷേത്രത്തിലും കോട്ടം വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലും മന്ദംപുറത്ത്കാവ് ഭഗവതി ക്ഷേത്രത്തിലും കുടുംബാംഗങ്ങളോടൊപ്പം ദര്‍ശനം നടത്തി.

മന്ദംപുറത്ത് കാവ് ഭഗവതി ക്ഷേത്രത്തില്‍ രാജകുടുംബാംഗങ്ങള്‍ ദര്‍ശനം നടത്തുന്നത് അപൂര്‍വമായ അവസരങ്ങളില്‍ മാത്രമാണ്. ക്ഷേത്ര ദര്‍ശനങ്ങള്‍ക്ക് ശേഷം തെക്കേ കോവിലകത്തേക്ക് മടങ്ങിയെത്തിയ കൂര്‍വാഴ്ച രാജാക്കന്മാരെ രാവിലെ 11 മണിയോടെ തെക്കേ കോവിലകം തന്ത്രി കക്കാട്ട് കിഴക്കേ ഇല്ലത്ത് തെക്കിനിയില്‍ നാരായണ പട്ടേരിയും ആനയിച്ച് കൂട്ടിക്കൊണ്ടുവന്ന് അരിയിട്ട് വാഴിച്ച് നിരാജ്ഞനം ഉഴിഞ്ഞും രാജാക്കന്മാരായി സ്വീകരിക്കുകയായിരുന്നു. തീര്‍ത്തും പൗരാണികമായി രാജ കോവിലകത്തെ പതിവ് ചടങ്ങുകളാണ് ഇന്ന് നടന്നത്. മൂത്തകൂര്‍ രാജാവായി സ്ഥാനമേറ്റ തെക്കേ കോവിലകത്തെ അഡ്വ. ടി.സി. സി. കൃഷ്ണവര്‍മ്മ രാജ നീലേശ്വരം പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ടുകൂടിയായിരുന്നു.

Keywords: Kanhangad, Neeleswaram, Programm, Krishna Varma King, M.C Udhayavarma, Mumbai, Malayalam News, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia