പ്രതിഷേധ പ്രകടനം നടത്തി
Dec 21, 2011, 16:45 IST
കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലാ ഫോട്ടോ ഗ്രാഫേഴ്‌സ് യൂണിയന്‍ ജില്ലാ പ്രസിഡന്റിനെയും ജില്ലാകമ്മിറ്റി അംഗങ്ങളെയും അക്രമിച്ച എകെപിഎ പ്രവര്‍ത്തകരുടെ നടപടിയില്‍ പ്രതിഷേധിച്ച് കെപിവിയു നേതൃത്വത്തില്‍ കാഞ്ഞങ്ങാട് പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ജില്ലാ സെക്രട്ടറി സുരേന്ദ്രന്‍ മടിക്കൈ, പ്രസിഡന്റ് പി സി ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു. കെ രതീഷ്, രതീഷ് പഞ്ചമി, കിഷോര്‍കുമാര്‍, കെ വി കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: Kanhangad, AKPA, march, Kasaragod, KPVU, Photo grapher.