city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോട്ടച്ചേരി റെയില്‍വെ മേല്‍ പാലം: സ്ഥലം ഉടമകളുമായി ഏഴിന് ചര്‍ച്ച

കോട്ടച്ചേരി റെയില്‍വെ മേല്‍ പാലം: സ്ഥലം ഉടമകളുമായി ഏഴിന് ചര്‍ച്ച കാഞ്ഞങ്ങാട്: കോട്ടച്ചേരി റെയില്‍വെ മേല്‍പാലത്തിന് ഭൂമി വിട്ടുകൊടു­ക്കേണ്ട സ്ഥല ഉടമകളുമായി ചര്‍ച്ച ചെയ്ത് സമവായത്തിലെത്തിക്കാന്‍ യതിംഖാന ഹാളില്‍ ചേര്‍­ന്ന സര്‍വ കക്ഷിയോഗം തീരുമാനി­ച്ചു.

ഡിസം­ബര്‍ ഏ­ഴിന് വൈകി­ട്ട് ഏഴ് മണിക്ക് കാഞ്ഞങ്ങാട് റെസ്റ്റ് ഹൗസില്‍ സ്ഥലം ഉടമകളുമായി പി.കരുണാകരന്‍ എം.പി, ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ധീന്‍, അജാനൂര്‍ പഞ്ചായത്ത് പ്ര­സിഡന്റ് പി.പി. നസീ­മ എന്നിവരുള്‍പ്പെടെ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ചര്‍ച്ച നടത്തും.

ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചേര്‍­ന്ന സര്‍വ കക്ഷിയോഗത്തില്‍ ചെയര്‍മാന്‍ എച്ച്. ശിവദത്ത്, അധ്യക്ഷം വഹിച്ചു. ജനറല്‍ കണ്‍വീനര്‍ എ.ഹമീദ് ഹാജി സ്വാഗതം പറഞ്ഞു. പി.കരുണാകരന്‍ എം.പി. ഉദ്ഘാടനം ചെയ്തു. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ, ഡോ: വിജയരാഘവന്‍, ബഷീര്‍ വെള്ളിക്കോത്ത്, എം. കുഞ്ഞിക്കൃഷ്ണന്‍, വി കമ്മാരന്‍ വി.കൃഷ്ണന്‍ മാസ്റ്റര്‍, ടി. മുഹമ്മ­ദ് അ­സ്‌ലം, പുത്തൂര്‍ മുഹമ്മദ് കുഞ്ഞി ഹാജി എന്നീവര്‍ പ്രസംഗിച്ചു.

Keywords: Kottacheri, Overbridge, All party meet, Kanhangad, Kasaragod, Kerala, Malayalam news, Kottacheri fly over discussion on Dec 7

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia