city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൊ­ട­വ­ലം പ്ര­ചര­ണം അ­വ­സാ­നിച്ചു; വോട്ടെ­ടുപ്പ് ചൊ­വ്വാഴ്ച

കൊ­ട­വ­ലം പ്ര­ചര­ണം അ­വ­സാ­നിച്ചു; വോട്ടെ­ടുപ്പ് ചൊ­വ്വാഴ്ച
കാ­ഞ്ഞ­ങ്ങാ­ട്: പു­ല്ലൂര്‍ - പെ­രി­യ ഗ്രാ­മ­പ­ഞ്ചാ­യ­ത്തില്‍ ഒ­രം­ഗ­ത്തി­ന്റെ ഭൂ­രി­പ­ക്ഷ­ത്തില്‍ തു­ട­രുന്ന യു­ഡി­എ­ഫ് ഭ­ര­ണ­ത്തിന്റെ വി­ധി നി­ശ്ച­യി­ക്കു­ന്ന­തി­നു­ള്ള കൊ­ട­വ­ലം ഉ­പ­തെ­ര­ഞ്ഞെ­ടു­പ്പ് ചൊ­വ്വാഴ്ച ന­ട­ക്കും. ഉ­പ­തെ­ര­ഞ്ഞെ­ടു­പ്പി­ന്റെ പ്ര­ചാ­ര­ണ ഞാ­യ­റാഴ്ച അ­വ­സാ­നി­ച്ചു. കൊ­ട­വ­ലം വാര്‍­ഡ് ഇ­ത്ത­വ­ണ ഇ­ട­തി­നോ, അ­തോ വ­ല­തിനോ എ­ന്ന ആ­കാം­ക്ഷയി­ലാ­ണ് വാര്‍­ഡി­ലെ ജ­ന­ങ്ങള്‍.

എല്‍­ഡി­എ­ഫ് സ്ഥാ­നാര്‍­ത്ഥി­യാ­യി സി­പി­ഐ­യി­ലെ എം. നാ­രാ­യ­ണ­നും യു­ഡി­എ­ഫ് സ്ഥാ­നാര്‍­ത്ഥി­യാ­യി കോണ്‍­ഗ്ര­സി­ലെ വി­നോ­ദ് കു­മാര്‍ പ­ള്ള­യില്‍­വീ­ടും ബി­ജെ­പി സ്ഥാ­നാര്‍­ത്ഥിയാ­യി ഡി.­­വി. ദാ­മോ­ദ­ര­നും ഈ വാര്‍­ഡില്‍ മ­ത്സ­രി­ക്കു­ന്നു. സ്വ­ത­ന്ത്ര സ്ഥാ­നാര്‍­ത്ഥി­യാ­യി മാ­ധ­വ­വാ­ര്യ­രും മ­ത്സ­ര­രം­ഗ­ത്തു­ണ്ട്.

പ­ഞ്ചാ­യ­ത്തം­ഗ­മാ­യി­രു­ന്ന കോണ്‍­ഗ്ര­സി­ലെ അ­രീ­ക്ക­ര നാ­രാ­യ­ണ­ന്റെ നി­ര്യാ­ണ­ത്തെ തു­ടര്‍­ന്നാ­ണ് കൊ­ട­വ­ലം­വാര്‍­ഡില്‍ ഉ­പ­തെ­ര­ഞ്ഞെ­ടു­പ്പ് വേ­ണ്ടി­വ­ന്ന­ത്. ഇ­ഞ്ചോ­ടി­ഞ്ച് പോ­രാ­ട്ട­മാ­ണ് ഇ­രു­മു­ന്ന­ണി­ക­ളും ന­ട­ത്തു­ന്ന­ത്. ക­ഴി­ഞ്ഞ തെ­ര­ഞ്ഞെ­ടു­പ്പില്‍ ബി­ജെ­പി മ­ത്സ­രി­ക്കാ­­തി­രു­ന്ന­തി­നാല്‍ യു­ഡി­എ­ഫ് വന്‍ വി­ജ­യ­മാ­ണ് കൈ­വ­രി­ച്ച­ത്. ഇ­ത്ത­വ­ണ ബി­ജെ­പി­യും മ­ത്സ­രി­ക്കു­ന്ന­തി­നാല്‍ വി­ജ­യം അ­ത്ര എ­ളു­പ്പ­മാ­കി­ല്ലെ­ന്ന ആ­ശ­ങ്ക യു­ഡി­എ­ഫി­നെ അ­ല­ട്ടു­ന്നു­ണ്ട്.

എ­ന്നി­രു­ന്നാ­ലും ചെ­റി­യ ഭൂ­രി­പ­ക്ഷ­ത്തി­നെ­ങ്കി­ലും വി­ജ­യി­ക്കു­മെ­ന്ന അ­വ­കാ­ശ­വാ­ദ­മാ­ണ് യു­ഡി­എ­ഫ് കേ­ന്ദ്ര­ങ്ങള്‍ ഉ­ന്ന­യി­ക്കു­ന്ന­ത്. അ­തെ­സ­മ­യം എല്‍­ഡി­എ­ഫും വി­ജ­യ­പ്ര­തീ­ക്ഷ­യി­ലാ­ണ്. പ്ര­ചാ­ര­ണ പ­രി­പാ­ടി­ക­ളില്‍ എല്‍­ഡി­എ­ഫി­നാ­ണ് മേല്‍­കൈ ല­ഭി­ച്ച­ത്. ഇ­ത് എല്‍­ഡി­എ­ഫില്‍ ആ­ത്മ­വി­ശ്വാ­സം പ­കര്‍­ന്നി­ട്ടു­ണ്ട്. കൊ­ട­വ­ലം വാര്‍­ഡില്‍ പ­രാ­ജ­യം സം­ഭ­വി­ക്കു­ക­യാ­ണെ­ങ്കില്‍ യു­ഡി­എ­ഫി­ന് പ­ഞ്ചാ­യ­ത്ത് ഭ­ര­ണം ന­ഷ്­ട­മാ­കും. അ­ങ്ങ­നെ സം­ഭ­വി­ക്കാ­തി­രി­ക്കാന്‍ ഗ്രൂ­പ്പ് വ്യ­ത്യാ­സ­ങ്ങള്‍­പോ­ലും മ­റ­ന്നു­കൊ­ണ്ടു­ള്ള ഊര്‍­ജി­ത­മാ­യ പ്ര­ചാ­ര­ണ പ്ര­വര്‍­ത്ത­ന­ങ്ങ­ളാ­ണ് വാര്‍­ഡില്‍ കോണ്‍­ഗ്ര­സ് ന­ട­ത്തി­യത്.

ഇ­രു­മു­ന്ന­ണി­ക­ളു­ടെ­യും ബി­ജെ­പി­യു­ടെ­യും സം­സ്ഥാ­ന നേ­താ­ക്കള്‍ അ­ട­ക്ക­മു­ള്ള­വര്‍ കൊ­ട­വ­ല­ത്തെ പ്ര­ചാ­ര­ണ പ­രി­പാ­ടി­ക­ളില്‍ സം­ബ­ന്ധി­ച്ച് പ്ര­സം­ഗി­ച്ചി­രു­ന്നു.

Keywords: Kasaragod, Kanhangad, by-election, Periya, Kerala


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia