ദൂരദര്ശന് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്കെതിരെ കെ.മാധവന് ഫൗണ്ടേഷന്
Oct 28, 2012, 13:33 IST
K.Kunhikrishnan |
K.Madhavan |
കെ മാധവന്റെ ആത്മകഥ നാഷണല്‍ ബുക്സ് ട്രസ്റ്റ് ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചിരുന്നു. പരിഭാഷയ്ക്ക് പ്രതിഫലമായി 60,000 രൂപ നിശ്ചയിക്കുകയും ഇത്രയും തുക കുഞ്ഞികൃഷ്ണന് മുന്‍കൂറായി നല്‍കുകയും ചെയ്തിരുന്നു.
ഇംഗ്ലീഷ് പരിഭാഷയുടെ കോപ്പി പ്രസാധകരായ നാഷണല്‍ ബുക്സ് ട്രസ്റ്റിന് കൈമാറുകയും ചെയ്തു. പരിഭാഷ വായിച്ച നാഷണല്‍ ബുക്സ് ട്രസ്റ്റ് ഇതിന് തീരെ നിലവാരമില്ലെന്ന് കണ്ടെത്തുകയും പരിഭാഷ തിരിച്ചയക്കുകയും ചെയ്തു. ഇതിനു ശേഷം മാധവന് ഫൗണ്ടേഷന് പ്രമുഖരായ പല ഇംഗ്ലീഷ് എഴുത്തുകാരെയും കാണുകയും കുഞ്ഞികൃഷ്ണന് തയ്യാറാക്കിയ ഇംഗ്ലീഷ് പരിഭാഷ വിലയിരുത്താന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. മിക്കവരും പരിഭാഷ മികവ് പുലര്‍ത്തുന്നില്ലെന്ന് അഭിപ്രായപ്പെട്ടതോടെ കുഞ്ഞികൃഷ്ണന് തയ്യാറാക്കിയ ഇംഗ്ലീഷ് പരിഭാഷ ഉപേക്ഷിക്കാന്‍ ഫൗണ്ടേഷന് തീരുമാനിക്കുകയും മുന്‍കൂറായി നല്കിയ 60,000 രൂപ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെടുകയും കരാര്‍ റദ്ദാക്കാന്‍ നടപടിയെടുക്കുകയും ചെയ്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ഫൗണ്ടേഷന് കെ കുഞ്ഞികൃഷ്ണന് കത്ത് അയച്ചെങ്കിലും മറുപടിയുണ്ടായില്ല. പിന്നീട് കാസര്‍കോട്ടെ മുതിര്‍ന്ന അഭിഭാഷകന് ഐ വി ഭട്ട് മുഖേന 2012 ആഗസ്തില്‍ കുഞ്ഞികൃഷ്ണന് വക്കീല്‍ നോട്ടീസ് അയച്ചു. എന്നാല്‍ രണ്ട് മാസം കഴിഞ്ഞിട്ടും വക്കീല്‍ നോട്ടീസിനും മറുപടി കിട്ടാത്ത സാഹചര്യത്തിലാണ് ഇ ചന്ദ്രശേഖരന് എം എല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കെ മാധവന് ഫൗണ്ടേഷന്, കെ കുഞ്ഞികൃഷ്ണനെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്.
കെ മാധവന്റെ ആത്മകഥ പിന്നീട് എസ് കെ പൊറ്റക്കാടിന്റെ 'ഒരു ദേശത്തിന്റെ കഥ' ഉള്‍പ്പെടെ നിരവധി കൃതികള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത ഡോ പി രാധിക മേനോനാണ് തര്‍ജ്ജമ ചെയ്തത്.
Keywords: K.Madhavan Foundation, Against, Dooradarshan, Deputy director, K.Kunhikrishnan, Kanhangad, Kasaragod, Kerala, Malayalam news