കീഴൂര്‍ സംഘര്‍ഷം: വിചാരണ തുടങ്ങി
Mar 8, 2012, 16:17 IST
ഹൊസ്ദുര്‍ഗ്: അറുപത് പേര്‍ പ്രതികളായ കീഴൂര്‍ സംഘര്‍ഷകേസിന്റെ വിചാരണ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (രണ്ട്) കോടതിയില്‍ ആരംഭിച്ചു.
2005 നവംബര്‍ ഒമ്പതിന് രാത്രിയില്‍ കീഴൂര്‍ ജംഗ്ഷനില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലാണ് വിചാരണ തുടങ്ങിയത്. ജലീല്‍ കോയ എന്നയാള്‍ മുസ്ലിം ലീഗില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് പടക്കം പൊട്ടിച്ച് ആഹല്‍ദം പ്രകടിപ്പിച്ച ലീഗ് പ്രവര്‍ത്തകരെ ചിലര്‍ തടഞ്ഞതിനെ ചൊല്ലിയാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഇരുവിഭാഗങ്ങളും കല്ല്, വടി, വിറക് തുടങ്ങിയ മാരാകായുധങ്ങളുമായി പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.
സംഘട്ടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഏതാനും കടകള്‍ക്ക് നേരയും ആക്രമണമുണ്ടായി. സംഘര്‍ഷം രൂക്ഷമായതോടെ അന്നത്തെ ബേക്കല്‍ എസ്‌ഐ ടി.കെ.രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ലാത്തി വീശിയെങ്കിലും കുഴപ്പക്കാര്‍ പിരിഞ്ഞുപോയില്ല. ഇതേ തുടര്‍ന്ന് പോലീസ് അഞ്ച് തവണ ഗ്രനേഡ് പ്രയോഗവും പ്ലാസ്റ്റിക് പില്ലറ്റ് പ്രയോഗവും നടത്തി.
സംഭവസ്ഥലത്ത് നിന്ന് പതിനൊന്ന് പേരെ അറസ്റ്റ് ചെയ്തു. സാമുദായിക സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചതിന് ഇരുവിഭാഗങ്ങളിലും പെട്ട നാന്നൂറോളം പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
എന്നാല്‍ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ പോലീസ് അറുപത് പേരെ പ്രതികളാക്കിയാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കീഴൂരിലെ നാരായണന്‍, അശോകന്‍, ശൈലേഷ്, രാജേഷ്, ജയേഷ്, സുരേഷ്, സുരേന്ദ്രന്‍, അനില്‍, നകുലന്‍, വിനു, സ്വാമിക്കുട്ടി, പങ്കജാക്ഷന്‍ ജലീന്‍കോയ, അറഫാത്ത്, അഷ്‌റഫ്, ഹനീഫ, ഷാനവാസ്, ഖലീല്‍, ഇല്യാസ്, അബ്ദുള്ള, ഷബീര്‍, ഉസ്മാന്‍, അഷ്‌റഫ്, ബാബു എന്‍.ജി, സുരേന്ദ്രന്‍, രാമന്‍, ഫൈസല്‍, ഹസന്‍, ഹസൈനാര്‍, ഹരീഷ്, സതീശന്‍, മണികണ്ഠന്‍, ലക്ഷ്മീശന്‍ തുടങ്ങി 60പേരാണ് കേസിലെ പ്രതികള്‍.

Keywords: Hosdurg, Kanhangad, kasaragod, court