മലബാര്‍ ജലോത്സവം; എ.കെ.ജി. മയ്യിച്ചയ്ക്ക് ജലരാജ പട്ടം, പുതുമയായി ഒരാള്‍ തുഴയും വള്ളംകളി മത്സരം
Sep 8, 2014, 20:51 IST
ചെറുവത്തൂര്‍:(www.kasargodvartha.com 08.09.2014) തിരുവോണം, അവിട്ടം ദിനങ്ങളില്‍ തേജസ്വിനിക്കരയിലേക്ക് ഒഴുകിയെത്തിയ ആയിരങ്ങള്‍ക്ക് മുന്നില്‍ കാഴ്ചയുടെ വിരുന്നായി മലബാര്‍ ജലോത്സവം. കിഴക്കേമുറി വിക്ടര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് മുപത്തിയഞ്ചാം വാര്‍ഷികാഘോഷ ഭാഗമായാണ് മലബാര്‍ ജലോത്സവം സംഘടിപ്പിച്ചത്.
അവസാന നിമിഷം വരെ ആകാംക്ഷയും, ആവേശവും നിറഞ്ഞു നിന്ന ഫൈനല്‍ മത്സരത്തില്‍ 25 പേര്‍ തുഴയും വിഭാഗത്തിലെ വിജയം തുഴഞ്ഞെടുത്ത എ കെ ജി മയ്യിച്ചയ്ക്ക് ജലരാജ പട്ടം . എ കെ ജി പോടോതുരുത്തിക്കാണ് രണ്ടാം സ്ഥാനം. കൃഷ്ണപിള്ള കാവുംചിറ മൂന്നാമതെത്തി. 15 പേര്‍ തുഴയും വിഭാഗത്തില്‍ കൃഷ്ണപ്പിള്ള കാവുംചിറ ഒന്നാമതെത്തി. എ കെ ജി മയിച്ച രണ്ടാം സ്ഥാനവും, എ കെ ജി പോടോതുരുത്തി മൂന്നാം സ്ഥാനവും നേടി.
കാഴ്ചക്കാരില്‍ പുതുമ നിറച്ച ഒരാള്‍ തുഴയും മത്സരത്തില്‍ ബിജു ചെമ്മാക്കര ഒന്നാംസ്ഥാനവും, രാജന്‍ അഴിത്തല രണ്ടാം സ്ഥാനവും നേടി. ഒരു കിലോമീറ്റര്‍ ദൂരത്തിലായിരുന്നു മത്സരം. പതിനൊന്നു വള്ളങ്ങള്‍ വിജയത്തിനായി തുഴയെറിഞ്ഞപ്പോള്‍ കരയിലും, പുഴയിലും ഒരുപോലെ ആവേശം നിറഞ്ഞു. മിക്ക ക്ലബ്ബുകളും ലക്ഷങ്ങള്‍ ചെലവിട്ട് തദ്ദേശീയമായി നിര്‍മിച്ച ചുരുളന്‍ വള്ളങ്ങളുമായാണ് മത്സരിക്കാനിറങ്ങിയത് .
ജലോത്സവത്തിനു കൊഴുപ്പേകാന്‍ ട്രാക്ക് ഗാനമേളയും ഒരുക്കിയിരുന്നു. അര്‍ജുന അവാര്‍ഡ് ജേതാവ് ടോം ജോസഫ് ജലോത്സവം ഉദ്ഘാടനം ചെയ്തു . കെ കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു .സിനിമ സീരിയല്‍ താരം അനു ജോസഫ് മുഖ്യാതിഥിയായിരുന്നു . വി ഗൌരി, കെ നാരായണന്‍, മുകേഷ് ബാലകൃഷ്ണന്‍, എ വി വിനോദ് കുമാര്‍ പി വി അസ്ലം, ടി വി കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. ചന്തേര എസ് ഐ പി ആര്‍ മനോജ് മത്സരം ഫ്‌ലാഗ് ഓഫ് ചെയ്തു. സമാപന സമ്മേളനം കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. സി കാര്‍ത്ത്യായനി അധ്യക്ഷത വഹിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി ഗോവിന്ദന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ടി വി കൃഷ്ണന്‍, ടി സി അബ്ദുള്‍ റഹ്മാന്‍, വി വി ഭാസ്‌കരന്‍, എം പവിത്രന്‍ എന്നിവര്‍ സംസാരിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര് വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: Cheruvathur, Onam-celebration, Malabar fest, Kanhangad, K.Kunhiraman MLA, Club
Advertisement:

കിഴക്കേമുറി മലബാര്‍ ജലോത്സവത്തില്‍ ജേതാക്കളായ എ കെ ജി മയ്യിച്ച സമ്മാനം ഏറ്റുവാങ്ങുന്നു |