ഭിക്ഷാടന മാഫിയ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ ഇനിയും കണ്ടെത്താനായില്ല
Jul 5, 2012, 17:41 IST
കാഞ്ഞങ്ങാട്: ഭിക്ഷാടന മാഫിയ കാഞ്ഞങ്ങാട്ടു നിന്ന് 10 മാസം മുമ്പ് തട്ടിക്കൊണ്ടുപോയ ആറ് വയസ്സുകാരിയെ ഇനിയും കണ്ടെത്തിയില്ല.
കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് താമസിക്കുന്ന തമിഴ്‌നാട് സേലം സ്വദേശികളായ വീരന്റെയും അഞ്ജലയുടെയും ആറ് വയസ്സുള്ള മകള്‍ ലക്ഷ്മിയെയാണ് ഭിക്ഷാടന മാഫിയാ സംഘത്തി ല്‍പ്പെട്ടവര്‍ തട്ടിക്കൊണ്ടു പോയത്.
2011 സെപ്റ്റംബര്‍ 23നാണ് കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ നിന്നും ലക്ഷ്മിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. റെയില്‍വെ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ കുട്ടിയെ ഇരുത്തിയ ശേഷം തമിഴ്ദമ്പതികള്‍ സ്റ്റേഷന്‍ പരിസരത്ത് കാടുവെട്ടിതെളിക്കുന്ന ജോലിയില്‍ ഏര്‍പ്പെടുകയായിരുന്നു. ജോലി കഴിഞ്ഞ് കുട്ടിയെ കൂട്ടിക്കൊണ്ടു പോകാന്‍ ദമ്പതികള്‍ പ്ലാറ്റ്‌ഫോമില്‍ എത്തിയപ്പോള്‍ ലക്ഷ്മിയെ കണ്ടില്ല.
റെയില്‍വെ സ്റ്റേഷന്‍ ഉടനീളം അന്വേഷിച്ചിട്ടും കുട്ടിയെ കാണാതിരുന്നതിനെ തുടര്‍ന്ന് ദമ്പതികള്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി ന ല്‍കുകയും പോലീസ് കേസെടുക്കുകയുമായിരുന്നു. പോലീസ് റെയില്‍ സ്റ്റേഷനിലെത്തി ഇവിടെ താമസിക്കുന്ന നാടോടി സംഘത്തെ ചോദ്യം ചെയ്തപ്പോള്‍ ലക്ഷ്മിയെ മറ്റൊരു നാടോടി സംഘത്തില്‍പ്പെട്ട ചിലര്‍ കൂട്ടിക്കൊണ്ടുപോകുന്നത് കണ്ടുവെന്ന് മൊഴി നല്‍കിയിരുന്നു.
കുട്ടിയെ ഭിക്ഷാടന മാഫിയ തട്ടിക്കൊണ്ടുപോയതാണെന്ന് ഉറപ്പിച്ച പോലീസ് കേരളത്തിലെ തെക്കന്‍ ജില്ലകളിലേക്കും തമിഴ്‌നാട്ടിലെ സേലത്തേക്കും അന്വേഷണം വ്യാപിപ്പിച്ചെങ്കിലും കുട്ടിയെ കുറിച്ച് യാതൊരു സൂചനയും ലഭിച്ചില്ല. ലക്ഷ്മിയോട് രൂപ സാദൃശ്യമുള്ള കുട്ടിയെ കോഴിക്കോട്ട് കണ്ടതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഈ കുട്ടി കാണാതായ ലക്ഷ്മിയല്ലെന്ന് തെളിയുകയും ചെയ്തിരുന്നു.
മകളുടെ തിരോധാനത്തിന് ശേഷം മാനസികമായി തളര്‍ന്ന വീരനും അഞ്ജലയും വ്യാഴാഴ്ച രാവിലെ കണ്ണീരോടെ ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെത്തി. തങ്ങളുടെ കുട്ടികളെ കണ്ടെത്തെണമെന്ന് ദമ്പതികള്‍ പോലീസിനോട് ആവശ്യപ്പെട്ടു. കുട്ടിയെ കുറിച്ച് ഇതുവരെ സൂചനയൊന്നും കിട്ടിയിട്ടില്ലെന്നും അന്വേഷണം തുടരുമെന്നും പോലീസ് തമിഴ് ദമ്പതികളെ അറിയിച്ചു.

Keywords: Kidnapped Girl, Not Found, Kanhangad, Kasaragod