മൊബൈല്‍ ശൃംഗാരം: വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതി കുടുങ്ങി
Jun 9, 2012, 12:35 IST
2012 ജനുവരി 14നാണ് കേസിനാസ്പദമായ സംഭവം. കര്‍ണാടക പുത്തൂര്‍ പണിക്കര്‍ വീട്ടില്‍ മാത്യു പണിക്കരുടെ മകനും യുവവ്യാപാരിയുമായ ജോളി മാത്യുവിനെ മൊബൈലിലുടെ പരിചയപ്പെട്ട ഞാണിക്കടവ് സ്വദേശിനിയെ തന്റെ കെ.എ 21 എം 8252 കാറില്‍ കാണാന്‍ കാഞ്ഞങ്ങാട്ടെത്തിയപ്പോഴാണ് ഏഴംഗസംഘം യുവാവിനെ തട്ടിക്കൊണ്ടുപോയത്. രാത്രി മുഴുവന്‍ യുവാവുമായി കാറില്‍ കറങ്ങിയ സംഘം പിന്നീട് നഗരത്തില്‍ ചിലവഴിച്ച് ഒരു നക്ഷത്ര ഹോട്ടലില്‍ ബന്ദിയക്കായതിന് ശേഷം മോചനദ്രവ്യം ആവശ്യപ്പെടുകയും നിരവധി രേഖകളില്‍ ഒപ്പുവയ്പ്പിക്കുകയും ചെയ്യുകയായിരുന്നു. അതിനിടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് നടത്തിയ തന്ത്രപരമായ നീക്കത്തിലൂടെ സംഘത്തെ പിടികൂടി വ്യാപാരിയെ മോചിപ്പിച്ചു. ഏഴംഗ സംഘത്തില്‍ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും റംഷീദ് പിടികൊടുക്കാതെ മുങ്ങുകയായിരുന്നു. ഞാണിക്കടവ് സ്വദേശികളായ നൗഫല്‍, ഉനൈസ്, ഷംസീര്‍, മെഹറൂഫ്, ഷെരീഫ് എന്നിവരെയാണ് പോലീസ് നേരത്തെ അറസ്റ്റ് ചെയ്തത്.
Keywords: kasaragod, Kerala, Kidnap-case, Accuse, Kanhangad