മണ്ണെണ്ണ കടത്തിയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവര്‍ അറസ്റ്റില്‍
Jan 30, 2012, 16:57 IST
കാഞ്ഞങ്ങാട്: കരിഞ്ചന്തയില്‍ മറിച്ചുവില്‍പ്പന നടത്താനായി അനധികൃതമായി മണ്ണെണ്ണ കടത്തിയ മിനിലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ഞായറാഴ്ച രാത്രി 10.45 മണിയോടെ തോയമ്മലില്‍ ജില്ലാ ആശുപത്രിക്ക് സമീപമാണ് കാസര്‍കോട് നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് മണ്ണെണ്ണ കടത്തി പോകുകയായിരുന്ന കെ എല്‍ 10 സെഡ് 3295 നമ്പര്‍ മിനി ലോറി മറിഞ്ഞത്. അപകട വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് എസ് ഐ വി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി ലോറി പരിശോധിച്ചപ്പോള്‍ 14 മണ്ണെണ്ണ ബാരലുകള്‍ ലോറിക്കകത്തും പുറത്തുമായി ചിതറിക്കിടക്കുന്നത് കണ്ടു. ഇതിന് രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ ഡ്രൈവര്‍ കൈമലര്‍ത്തി. ഇതോടെയാണ് അനധികൃതമായാണ് മണ്ണെണ്ണ കടത്തിയതെന്ന് വ്യക്തമായത്. കാസര്‍കോട്ട് നിന്നാണ് മണ്ണെണ്ണ വാങ്ങിയതെന്ന് പ്രതി പോലീസിന് മൊഴി നല്‍കി. ഇതേ തുടര്‍ന്ന് അന്വേഷണം കാസര്‍കോട്ടേക്ക് വ്യാപിപ്പിച്ചു.
മത്സ്യത്തൊഴിലാളികള്‍ക്ക് നിയമാനുസൃതം അനുവദിച്ച പെര്‍മിറ്റിലൂടെ വാങ്ങിയ മണ്ണെണ്ണ കരിഞ്ചന്തയില്‍ നിന്ന് വാങ്ങി ബാരലില്‍ നിറച്ച് കണ്ണൂരേക്ക് കൊണ്ടുപോകുമ്പോഴാണ് ലോറി അപകടത്തില്‍ പെട്ടത്. മണ്ണെണ്ണ ബാരലുകളും ലോറിയും പോലീസ് ക സ്റ്റഡിയിലെടുത്തു. അനധി കൃതമായി മണ്ണെണ്ണ കടത്തിയ തിനും അപകടം വരുത്തിയ തിനും ലോറി ഡ്രൈവര്‍ മലപ്പുറം താനൂരിലെ പി പി ഉമ്മ ര്‍കോയ(35)ക്കെതിരെ പോലീസ് കേസെടുത്തു. ഉമ്മര്‍ കോയയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
കരിഞ്ചന്തയിലേക്ക് അനധികൃതമായി മണ്ണെണ്ണ കടത്തുന്നത് വ്യാപകമായിരിക്കുകയാണ്.

Keywords: Kanhangad, Kasaragod, arrest, Driver