city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്: കലാജാഥ വെളളിയാഴ്ച തുടങ്ങും

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്: കലാജാഥ വെളളിയാഴ്ച തുടങ്ങും
കാഞ്ഞങ്ങാട്: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ അമ്പതാം വാര്‍ഷിക പരിപാടികളുടെ ഭാഗമായി ശാസ്ത്രകലാജാഥയ്ക്ക് തുടക്കമായി. വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിക്ക് നീലേശ്വരം പട്ടേന ജനശക്തി സാംസ്‌കാരിക വേദിയില്‍ പരിഷത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ. ദേവരാജന്‍ ഉദ്ഘാടനം ചെയ്യും. ആദ്യകാല കലാജാഥകളിലെ മികച്ച ഇനങ്ങളായിരുന്ന അധ്വാനത്തിന്റെ മഹത്വം വിളിച്ചോതുന്ന ഒരു ചോദ്യം (സംഗീതശില്‍പം), ഏകലവ്യന്റെ പെരുവിരല്‍ (സംഗീതശില്‍പം), കുറവരശുകളി (നാടന്‍കലാരൂപം), സ്ത്രീയുടെയും സ്ത്രീത്വത്തിന്റെയും മഹത്വം വിളിച്ചോതുന്ന കന്യാഭൂമി (സംഗീതശില്‍പം) മുതലായവയും ലാഭത്തില്‍ നഷ്ടം, വിലക്കയറ്റം (ലഘുനാടകങ്ങള്‍) എന്നിവയും ജില്ലയിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ അവതരിപ്പിക്കും.

കലാജാഥയുടെ അനുബന്ധ പരിപാടികളായി ശാസ്ത്രക്ലാസുകള്‍, പുസ്തക പ്രചരണം, ബാലോല്‍സവങ്ങള്‍, ബദല്‍ ഉല്‍പന്ന പ്രചരണങ്ങള്‍ എന്നിവ ജില്ലയിലെങ്ങും നടന്ന് വരുന്നു. ഒ.പി. ചന്ദ്രന്‍ ലീഡറും പി.മുരളീധരന്‍ മാനേജരുമായ കലാജാഥയില്‍ ഭരതന്‍ പിലിക്കോട്, ജനാര്‍ദനന്‍ കാരി, ലിനി കാരി, ഹാരിസ് നടക്കാവ്, മുരളി ഉദിനൂര്‍, ശ്രീലക്ഷ്മി ഉദിനൂര്‍, ഷലിന്‍ പിലിക്കോട്, ശ്രീജിത്ത് ബേത്തൂര്‍പാറ, പ്രസാദ് കണ്ണോത്ത്, ഷിബിന്‍ദാസ് പിലിക്കോട് എന്നിവര്‍ അംഗങ്ങളാണ്. പി.സി. സുരേഷ് ബാബു കൊളശ്ശേരി സംവിധാന നിര്‍വഹണം നടത്തി.

വെള്ളിയാഴ്ച മുതല്‍ ജനുവരി 16 വരെ നടക്കുന്ന കലാജാഥയ്ക്ക് കോളിയടുക്കം, ചൗക്കി, പാടി, പെരിയ, പാക്കം, നീലേശ്വരം കാര്‍ഷിക കോളേജ്, ഹൊസ്ദുര്‍ഗ് കടപ്പുറം, നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷന്‍, അടുക്കത്ത് പറമ്പ്, ചുള്ളിക്കര, തായന്നൂര്‍ ചെരളം, കമ്പല്ലൂര്‍, ചെറുവത്തൂര്‍, നിടുമ്പ, കൊടക്കാട്, വലിയപറമ്പ്, തടിയംകൊവ്വല്‍, ഈയ്യക്കാട്, മുതിരക്കൊവ്വല്‍ എന്നിവിടങ്ങില്‍ സ്വീകരണം നല്‍കും.

Keywords: Kerala sasthra sahithya parishath, Kalajatha, Golden jubilee, Celebration, Kasaragod, Reception, Programme, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia