city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുടിയേറ്റ കര്‍ഷകര്‍ കാര്‍ഷിക മേഖലയെ കൈവിടരുത്: മാര്‍.പണ്ടാരശേരില്‍

കുടിയേറ്റ കര്‍ഷകര്‍ കാര്‍ഷിക മേഖലയെ കൈവിടരുത്: മാര്‍.പണ്ടാരശേരില്‍
മലയോര മേഖലാ സംഗമത്തിന്റെ സമാപന സമ്മേളനം ചുള്ളിക്കര സെന്റ് മേരീസ് പാരീഷ് ഹാളില്‍ കോട്ടയം അതിരൂപത സഹായമെത്രാന്‍മാര്‍.ജോസഫ് പണ്ടാരശേരില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
ഒടയംചാല്‍: മലബാറിലെ കുടിയേറ്റ കര്‍ഷകര്‍ കാര്‍ഷിക മേഖലയെ കൈയ്യൊഴിയരുതെന്നു കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍.ജോസഫ് പണ്ടാരശേരില്‍. ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ (കെ.സി.സി) പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുളള മലബാര്‍ മേഖലാ സംഗമത്തിന്റെ സമാപന സമ്മേളനം ചുള്ളിക്കര സെന്റ് മേരീസ് ചര്‍ച് പാരീഷ് ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മലബാറിലെ ക്രൈസ്തവരുടെ വളര്‍ചയ്ക്കു കാര്‍ഷിക മേഖലയില്‍ നിന്നുള്ള വരുമാനം മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നു പലരുടെയും മക്കള്‍ വിദേശത്തു ജോലി ചെയ്തു വരുമാനം നാട്ടിലേക്കു അയച്ചു തുടങ്ങിയപ്പോള്‍ ആ മേഖലയെ കൈയ്യൊഴിയുന്ന അവസ്ഥയുണ്ടാവരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാവിലെ ചുളളിക്കര സെന്റ് മേരീസ് പളളി ഓഡിറ്റോറിയത്തില്‍ റീജണല്‍ പ്രസിഡന്റ് ബാബു കദളിമറ്റം പതാക ഉയര്‍ത്തി. 'സഭയില്‍ അല്‍മായരുടെ പങ്കാളിത്തം രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ വീക്ഷണത്തില്‍' കുന്നോത്ത് മേജര്‍ സെമിനാരിയിലെ പ്രഫസര്‍ ജോയി കറുകപറമ്പില്‍ വിഷയം അവതരിപ്പിച്ചു. കെ.സി.സി അതിരൂപത വൈസ് പ്രസിഡന്റ് സി.റ്റി.ഫിലിപ്പ് മോഡറേറ്ററായിരുന്നു. യൂണിറ്റ് പ്രസിഡന്റ് ടി.യു. മാത്യു സ്വാഗതവും ഫൊറോന സെക്രട്ടറി സി.സി. ബേബി നന്ദിയും പറഞ്ഞു.

ഉച്ചയ്ക്ക് 'ക്‌നാനായ മള്‍ട്ടി സ്‌റ്റേറ്റ് കോ-ഓപറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി സാധ്യതകള്‍' എന്ന വിഷയത്തില്‍ അഡ്വ.എ.എം. ഫിലിപ് ആശാരിപറമ്പില്‍ ക്ലാസെടുത്തു. ഷെവ.അഡ്വ.ജോയി ജോസഫ് കൊടിയന്ത്ര അധ്യക്ഷത വഹിച്ചു. ഇ.ജെ. തോമസ് ഈഴാറാത്ത് സ്വാഗതവും ജോണ്‍ തേരകത്തിനാടിയില്‍ നന്ദിയും പറഞ്ഞു. 'മലബാര്‍ കുടിയേറ്റം സപ്തതി നിറവില്‍ വെല്ലുവിളികളും സാധ്യതകളും' എന്ന വിഷയത്തിലുള്ള സെമിനാറില്‍ ഫാ.മനോജ് എലിത്തടത്തില്‍ വിഷയം അവതരിപ്പിച്ചു. പ്രഫ. സി.കെ. ലൂക്കോസ് മോഡറേറ്ററായിരുന്നു. എം.എ. സജി മുളവനാല്‍ സ്വാഗതവും പത്രോസ് മരോട്ടിക്കുഴി നന്ദിയും പറഞ്ഞു.

സമാപന പൊതു സമ്മേളനത്തില്‍ കെ. സി. സി അതിരൂപതാ പ്രസിഡന്റ് പ്രഫ.ജോയി മുപ്രാപളളില്‍ അധ്യക്ഷത വഹിച്ചു ജോയി ജോസഫ് കൊടിയന്ത്ര, ഫാ.തോമസ് പ്രാലേല്‍, അതിരൂപത ജനറല്‍ സെക്രട്ടറി പ്രഫ.ബാബു പൂഴിക്കുന്നേല്‍, ഫാ.ജോസ് തറപ്പുതൊട്ടിയില്‍, അതിരൂപതാ ട്രഷറര്‍ ഷൈനി ഓട്ടപ്പളളി, ജോയിന്റ് സെക്രട്ടറി ബിനോയി ഇടയാടി, മുന്‍ എം.എല്‍.എ സ്റ്റീഫന്‍ ജോര്‍ജ്, മലബാര്‍ റീജണല്‍ സെക്രട്ടറി ജോസ് ചാമക്കുഴി, എ.കെ.സി.സി വൈസ് പ്രസിഡന്റ് ജില്‍മോന്‍ മഠത്തില്‍, ഓള്‍ ഇന്ത്യാ കാത്തലിക് യൂണിയന്‍ പ്രതിനിധി സൈമണ്‍ ആറുപറ, ഓര്‍ഗൈനൈസിംഗ് സെക്രട്ടറി എന്‍.കെ. മത്തായി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നു കുടിയേറ്റ പിതാക്കന്മാര്‍, മലയോര ഹൈവേയുടെ ശില്പി ജോസഫ് കനകമൊട്ട എന്നിവരെ മാര്‍ പണ്ടാരശേരില്‍ ആദരിച്ചു.

കെ.സി.സി മലബാര്‍ റീജണല്‍ പ്രസിഡന്റ് ബാബു കദളിമറ്റം സ്വാഗതവും ഫൊറോനാ പ്രസിഡന്റ് പി.ജെ.മാത്യു പൂഴിക്കാലായില്‍ നന്ദിയും പറഞ്ഞു.

Keywords: KCC. Platinum jubilee, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia