കാസര്‍കോട് സംഘര്‍ഷം; കാഞ്ഞങ്ങാട്ടും പോലീസ് നിരീക്ഷണം ശക്തമാക്കി
Feb 11, 2012, 16:34 IST
കാഞ്ഞങ്ങാട്: കാസര്‍കോട് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന് പരിധിയിലെ സംഘര്‍ഷ സാധ്യതാ പ്രദേശങ്ങളില്‍ പോലീസ് നിരീക്ഷണവും രാത്രികാല പട്രോളിംഗും ശക്തമാക്കി. കഴിഞ്ഞ ദിവസം രാത്രി അക്രമങ്ങളുണ്ടായ അരയി, പാലക്കാല് പ്രദേശങ്ങളിലും ഇതിനുമുമ്പ് സംഘര്‍ഷങ്ങളുണ്ടായ ചിത്താരി, ചാമുണ്ഡിക്കുന്ന്, കൊളവയല്‍, മഡിയന്‍ തുടങ്ങിയ ഭാഗങ്ങളിലും തീരപ്രദേശങ്ങളിലുമാണ് പോലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്.
രാത്രി കാലങ്ങളില്‍ ഈ ഭാഗങ്ങളിലെല്ലാം പോലീസ് സംഘം സജീവമായി പ ട്രോളിംഗ് നടത്തിവരികയാണ്. ഇന്നലെ രാത്രി ചാമുണ്ഡിക്കുന്നില്‍ പ്രകോപനപരമായ രീ തിയില്‍ ചുവരെഴുത്ത് നടത്തുകയായിരുന്ന രണ്ടുപേരെ ഹൊസ്ദുര്‍ഗ് എസ്ഐ വി.ഉണ്ണികൃഷ്ണന് കസ്റ്റഡിയിലെടുത്തു. പ്രശ്നബാധിത പ്രദേശങ്ങളില്‍ ചുവരെഴുത്തുകള്‍ നടത്തുന്നതിനും കൊടിമരങ്ങള്‍ സ്ഥാപിക്കുന്നതിനും പോലീസ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി 10 മണിക്ക് ശേഷം ഇത്തരം പ്രദേശങ്ങളി ല്‍ കൂടി നില്‍ക്കുന്നവരെ പോലീസ് കസ്റ്റഡിയിലെടുക്കും. കാഞ്ഞങ്ങാട് നഗരത്തിലും രാത്രികാല പട്രോളിംഗ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
Keywords: Clash, Police, Kanhangad, Kasaragod