മതത്തില്‍ ഭീകരതയുടെ ആവരണമില്ലെന്ന് സംയുക്ത ജമാഅത്ത് 40-ാം വാര്‍ഷികാഘോഷ സെമിനാര്‍
Jan 17, 2015, 18:12 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 17/01/2015) കാരുണ്യത്തിന്റെ ഉണര്‍ത്തുപാട്ടുകളുമായി വന്ന മതങ്ങള്‍ക്കു ഭീകരതയുടെ ആവരണമില്ലെന്ന് കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടന്ന 'ഭീകരതക്ക് മതമോ' എന്ന സെമിനാര്‍ ഐകകണ്‍ഠ്യേന അഭിപ്രായപ്പെട്ടു. ഭൗതിക നേട്ടങ്ങള്‍ക്ക് മതത്തെ ഉപയോഗപ്പെടുത്തുന്നവരാണ് മതത്തെകുറിച്ചുള്ള തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കുന്നതെന്നും അവരെ ഒറ്റപ്പെടുത്താന്‍ മതവിശ്വാസികളുടെ കൂട്ടായ ശ്രമം ഉണ്ടാവണമെന്നും സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
സംയുക്ത ജമാഅത്തിന്റെ 40-ാം വാര്‍ഷിക സമ്മേളനത്തില്‍ മതത്തിന്റെ സ്‌നേഹ കാരുണ്യ സന്ദേശങ്ങള്‍ സര്‍വ്വ മതങ്ങള്‍ക്കും പകര്‍ന്നു നല്‍കിയതിനെ തങ്ങള്‍ പ്രത്യേകമായി അനുസ്മരിച്ചു. സംയുക്ത ജമാഅത്ത് വൈസ് പ്രസിഡണ്ട് പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
കരുണയില്ലാത്ത മനുഷ്യന്റെ സൃഷ്ടിയാണ് ഭീകരതയെന്നും മതങ്ങള്‍ നല്‍കുന്നത് കരുണയുടെയും സ്‌നേഹത്തിന്റെയും സന്ദേശങ്ങളാണെന്ന് വിഷയാവതരണം നടത്തി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. യുവാക്കളെ തീവ്രവാദം പഠിപ്പിക്കുന്നവര്‍ മതത്തിന്റെ പരിധിയില്‍ നിന്നും പുറത്തുള്ളവരാണ്. അത് തുറന്ന് പറയാന്‍ മതാനുയായികള്‍ ധൈര്യം കാണിക്കണം. ഭീകരവാദികളെ കണ്ട് ഇസ്‌ലാമിനെ വിലയിരുത്തരുത്. സമസ്തയെ പോലെയുള്ള പൈതൃക സരണിയിലൂടെയാണ് വിശുദ്ധ ഇസ് ലാമിനെ തിരിച്ചറിയേണ്ടത്. അദ്ദേഹം പറഞ്ഞു.
മുഹമ്മദ് നബിയും സ്വാമി വിവേകാനന്ദനും പരിചയപ്പെടുത്തിയ മതങ്ങള്‍ ഭീകരതയെയോ വര്‍ഗ്ഗീയതയെയോ സന്ധിചെയ്യുന്നില്ലെന്നും ഗര്‍പാവസി നടത്തുന്നവര്‍ അശോക ചക്രവര്‍ത്തിയുടെ മതംമാറ്റം ചരിത്രം പഠിക്കണമെന്നും സെമിനാറില്‍ പങ്കെടുത്ത ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡണ്ട് ടി.വി രാജേഷ് എം.എല്‍.എ പറഞ്ഞു. മതത്തിന്റെ പേരില്‍ നടക്കുന്ന എല്ലാ ഭീകരതയുടെയും മുഖം നശീകരമാണെന്നും അത് മനുഷ്യനെ പിറകോട്ട് നയിക്കുമെന്നും ബി.ജെ.പി സംസ്ഥാന വാക്താവ് ജി.കെ സജീവന്‍ പറഞ്ഞു.
നാഥുറാം വിനായക് ഗോഡ്‌സെ ഗാന്ധിജിയെ കൊന്നതിന്റെ പേരില്‍ ഹിന്ദുമതത്തെയോ അജ്മല്‍ കസബ് മുംബൈയില്‍ അക്രമണം നടത്തിയതിന്റെ പേരില്‍ ഇസ്‌ലാമിനെയോ കുറ്റപ്പെടുത്താനാവില്ലെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. ടി. സിദ്ദീഖ് പറഞ്ഞു. മതസാഹോദര്യത്തിന്റെ മഹിതമായ ചരിത്രം പിറന്ന കേരളത്തില്‍ മതം നന്മയാണ് പ്രചരിപ്പിച്ചതെന്നും മുസ്‌ലിം ലീഗ് നടപ്പിലാക്കിയ ശിഹാബ് തങ്ങള്‍ സ്മാരക ബൈത്തുറഹ്മയടക്കം അനവധി പദ്ധതികള്‍ ഈ മതേതരത്വത്തിനു കരുത്തു പകരുന്നതാണെന്നും വഖഫ് ബോര്‍ഡ് മെമ്പര്‍ അഡ്വ പി.വി. സൈനുദ്ദീന്‍ പറഞ്ഞു. സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി ബശീര്‍ വെള്ളിക്കോത്ത് സ്വാഗതവും ശരീഫ് എഞ്ചിനീയര്‍ നന്ദിയും പറഞ്ഞു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Seminar, Kanhangad, Jama-ath, Kerala, Kanhangad Muslim Samyuktha Jama-ath, Panakkad Munavvar Ali ShihabThangal.
Advertisement: