കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് 40-ാം വാര്‍ഷികത്തിന് തുടക്കം; ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു
Jan 9, 2015, 10:17 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 09/01/2015) സംയുക്ത ജമാഅത്തിന്റെ 40-ാം വാര്‍ഷിക മഹാ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം. നവീകരിച്ച ആസ്ഥാന മന്ദിരം പ്രൗഡ ഗംഭീരമായ ചടങ്ങില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഖാസി ഹൗസ്, അഡ്മിനിസ്‌ട്രേഷന്‍ ഓഫീസ്, ഖാസി യു.കെ. സ്മാരക കുത്ബ് ഖാന, ഖാസി പി.എ സ്മാരക കോണ്‍ഫറന്‍സ് ഹാള്‍, ഫയല്‍ റൂം, അനുരഞ്ജന വേദി എന്നിവ ഉള്‍കൊള്ളുന്നതാണ് നവീകരിച്ച ആസ്ഥാന മന്ദിരം.
പി.എ. സ്മാരക കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ സയ്യിദ് കെ.എസ്. അലി തങ്ങള്‍ കുമ്പോള്‍ പ്രാര്‍ത്ഥന നടത്തി. സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. അനുരഞ്ജന വേദിയുടെ ഉദ്ഘാടനം സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും അഡ്മിനിസ്‌ട്രേഷന്‍ ഓഫീസ് കാസര്‍കോട് ഖാസി പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാരും നിര്‍വഹിച്ചു.
ദക്ഷിണ കന്നഡ ഖാസി സയ്യിദ് സൈനുദ്ദീന്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ ആശിര്‍വാദ പ്രസംഗം നടത്തി. കേരള കരകൗശല കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം.സി. ഖമറുദ്ധീന്‍, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ട്രഷറര്‍ സി. കുഞ്ഞാമദ് ഹാജി പാലക്കി, വൈസ് പ്രസിഡണ്ടുമാരായ മുബാറക് ഹസൈനാര്‍ ഹാജി, പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, എം. മൊയ്തു മൗലവി, ഖാലിദ് പാറപ്പള്ളി, സെക്രട്ടറിമാരായ കെ.യു. ദാവൂദ്, ജാതിയില്‍ ഹസൈനാര്‍, ശരീഫ് എഞ്ചിനീയര്‍, പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ്കുഞ്ഞി, ഗള്‍ഫ് കമ്മിറ്റി ഭാരവാഹികളായ എം.കെ. മുഹമ്മദ് ബല്ലാ കടപ്പുറം, പി.എം. ഫാറൂഖ്, സി.എച്ച്. നൂറുദ്ദീന്‍, പി.എ. നാസര്‍, മാണിക്കോത്ത് മുഹമ്മദ്, സി.എച്ച്. അസ്‌ലം തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് സ്വാഗതവും ബശീര്‍ ആറങ്ങാടി നന്ദിയും പറഞ്ഞു.
Keywords: Kanhangad Samyuktha Jama-ath, Inauguration, Shihab Thangal, Panakkad Sayid Hyder Ali Shihab Thangal, Kanhangad Samyuktha Jama-ath office inaugurated.